കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി കഴിഞ്ഞ ദിവസങ്ങളിൽ പൂയംകുട്ടി മണികണ്ഠൻ ചാലിലും പൂയംകുട്ടി തണ്ട് ഭാഗത്തും നടത്തിയ മിന്നൽ പരിശോധനകളിൽ മണികണ്ഠൻ ചാലിൽ നിന്നും 7 ലിറ്റർ ചാരായവും തണ്ട് ഭാഗത്തു നിന്നും 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
വാറ്റ് ചാരായം കൈവശം വച്ചിരുന്ന മണികണ്ഠംചാൽ കരയിൽ തച്ചുതറയിൽ വീട്ടിൽ മത്തായി മകൻ സോജന്റെ (41) പേരിൽ ഒരു അബ്കാരി കേസെടുത്തു. ഓണത്തോടനുബന്ധിച്ചുള്ള തീവ്ര സന്നാഹ കാലഘട്ടമായതിനാൽ പരിശോധനകൾ ഊർജ്ജിതമാക്കി, വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ , പി രമേഷ് പ്രിവന്റീവ് ഓഫീസർമാരായ പി,കെ.സുരേന്ദ്രൻ, സാജൻ പോൾ,എൻ. എ. മനോജ് (എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ,എറണാകുളം) വനിത സിവിൽ എക്സൈസ് ഓഫീസർ ശാലു T A , ഡ്രൈവർ P.B. സജീഷ് എന്നിവരും ഉണ്ടായിരുന്നു.