Connect with us

Hi, what are you looking for?

EDITORS CHOICE

നാട്ടിലെ താരമായി തെരുവിൽ നിന്ന് കിട്ടിയ കൊച്ചു സുന്ദരി; ഒരു യമണ്ടൻ നായ കഥ.

കോതമംഗലം :കുട്ടമ്പുഴ ഇലവുങ്കൽ സെബാസ്റ്റ്യൻ ജോസെഫിന്റെ വീട്ടിൽ ഒരു കൊച്ചു സുന്ദരിയായ നായയുണ്ട്. ഒരു വയസേ ആയിട്ടുള്ളുവെങ്കിലും അവള് ചില്ലറക്കാരിയല്ല, പു പുലിയാണ്. റൂബി എന്ന് വീട്ടുകാർ സ്നേഹ പൂർവ്വം വിളിക്കുന്ന ഈ പെൺ നായ വീട് കാവലിന് പുറമെ വീട്ടുകാരെ രാവിലെ എഴുന്നേൽപ്പിക്കുന്നതും, വാർത്തയുടെ ലോകത്തേക്ക് കൂട്ടികൊണ്ട്പോകുന്നതും എല്ലാം ഇവളാണ്. രാവിലെ പത്രക്കാരൻ മുറ്റത്തു ഇട്ടിട്ടു പോകുന്ന ദിനപത്രം എടുത്തു വീട്ടിൽ കൊണ്ടു പോയി ഗൃഹനാഥനായ സെബാസ്റ്റിന് നൽകും. സെബാസ്റ്റിന്റെയും വീട്ടുകാരുടെയും പത്ര വായനക്ക് ശേഷം അവര് പത്രം മടക്കേണ്ട താമസമേയുള്ളു അയൽ വാസിയായ ഷാജിയുടെ വീട്ടിലേക്ക് റൂബി പത്രവുമായി വച്ചു പിടിക്കും. രണ്ടു മാസമായി ഇതാണ് അവളുടെ പ്രഭാത ദിനചര്യ. പത്രം കൊടുത്തിട്ട് തിരികെ വീട്ടിലേക്ക്. തിരികെ എത്തിയാൽ പിന്നെ സെബാസ്ററ്യനുമായും വീട്ടുകാരുമായും ചങ്ങാത്തം കൂടലായി.

അതിന്റെ ഇടയിൽ പ്ലസ് ടു വിദ്യാർത്ഥിയായ സെബാസ്റ്റിന്റെ മൂത്ത മകൻ സെബിനും , ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ മകൾ സ്‌നേഹയും എഴുനേൽക്കാൻ വൈകിയാൽ അവരെ എഴുന്നേല്പിക്കും. മൂക്ക് കൊണ്ട് കുത്തി കുത്തി യാണ് റൂബി അവരെ എഴുന്നേൽപ്പിക്കുന്നത്. അടുക്കള ജോലിയിൽ വ്യാവൃതയായിരിക്കുന്ന സെബാസ്റ്റിന്റെ ഭാര്യയുമായും, അമ്മയുമായും എപ്പോഴും വലിയ ചങ്ങാത്തമാണ്. അതിന് കാരണം മറ്റൊന്നുമല്ല നല്ല ഭക്ഷണം റൂബിക്ക് കിട്ടണമെങ്കിൽ അവര് കനിയണമല്ലോ. ഒരു വർഷം മുൻപ് വഴിയിൽ നിന്ന് കിട്ടിയ ഈ നായ ഇന്ന് ഇവരുടെ എല്ലാം എല്ലാമാണ്. ഈ വീട്ടിലെ ഒരംഗമായി മാറിക്കഴിഞ്ഞു. കുട്ടമ്പുഴ ഇലവുങ്കൽ വീട്ടിലെ റൂബി എന്ന ഈ നായ വീട്ടുകാർക്കും, നാട്ടുകാർക്കും ഒരു കൗതുകമായി മാറിയിരിക്കുകയാണ്. പരസ്പരം പങ്കുവെക്കലിന്റെയും, സഹകരണത്തിന്റെയും, കരുതലിന്റെയും പുതിയൊരു നല്ല പാഠം പഠിപ്പിക്കുകയാണ് റൂബി.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!