കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മനോഹരൻ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി,
മെമ്പർമാരായ ബിനേഷ് നാരായണൻ, ആലീസ് സിബി, ഷീല രാജീവ് ഡെയ്സി ജോയ്, ശ്രീജ ബിജു, പഞ്ചായത്ത് സെക്രട്ടറി ശ്രീരാഗ്,കില റിസോഴ്സ് പേഴ്സൺ എ ടി രാജീവ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വികസനരേഖ എം എൽ എ പ്രകാശനം ചെയ്തു.
						
									


























































