കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു. 28.03.2025-ാം തീയതി വെള്ളിയാഴ്ച കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൌണ്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സല്‍മ പരീത് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സിബി കെ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെമ്പര്‍മാരായ ശ്രീമതി. മേരി കുര്യാക്കോസ്, രേഖ രാജു, പഞ്ചായത്ത് അസി. സെക്രട്ടറി അനീഷ്, ഹെഡ് ക്ലാര്‍ക്ക് അജിത്, വി.ഇ.ഒ. മാര്‍രായ ജിതിൻ, ബിജു, വിവിധ വാര്‍ഡുകളിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ബയോബിന്‍ വിതരണവും ഇതോടൊപ്പം നടത്തുകയുണ്ടായി. പോയ വര്‍ഷം മികച്ച സേവനം നടത്തിയ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രത്യേക ഉപഹാരവും വിതരണം ചെയ്തു.
