ബൈജു കുട്ടമ്പുഴ.
കുട്ടമ്പുഴ: ജില്ലയിലെ ആദ്യഘട്ട കോവിഡ്-19 വാക്സിനേഷൻ നടക്കുന്ന 12 സെൻ്ററുകളിൽ ഒന്നായ കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രം. ജില്ലാതല മെഡിക്കൽസംഘം കേന്ദ്രം സന്ദർശിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. എം.ജെ ശിവദാസ്, കോവിഡ് വാക്സിനേഷൻ കൺസൾട്ടൻറ് ശ്രീ. വൈശാഖ് എം.ജി , ടി എ ഗ്രേഡ് വൺ ശ്രീ. ശ്രീനിവാസൻ പി.എൻ (റൂറൽ ഹെൽത്ത് ഓഫീസർ), കുട്ടമ്പുഴ മെഡിക്കൽ ഓഫീസർ ഡോ. അനൂപ് തുളസി, ഡോ. രോഹിണി, പബ്ലിക് ഹെൽത്ത് നഴ്സ് കോമള, വി.ടി എന്നിവരുടെ സാന്നിധ്യത്തിൽ വാക്സിനേഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനം എടുത്തു.
നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിനേഷൻ നടത്തുന്നത്. ശനിയാഴ്ച നടക്കുന്ന വാക്സിനേഷൻ ക്യാമ്പിൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 75 പേരാണ്. കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, ഊര് ആശമാർ, അംഗൻവാടി ടീച്ചർമാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകുന്നത്.