കുട്ടമ്പുഴ : കുട്ടമ്പുഴയിൽ ക്വോറന്റീൻ കഴിഞ്ഞിരുന്ന വ്യക്തിയുടെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചതിൽ ബി.ജെ.പി.കുട്ടമ്പുഴ പഞ്ചായത്തു കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഞായപ്പള്ളി കോളനിയിലെ മാന്തറയിൽ കൃഷ്ണന്റെ മകൻ നിബുവിന്റെ ബൈക്കാണ് സാമൂഹ്യ വിരുദ്ധർ അഗ്നിക്കിരയാക്കിയത്. മാതാപിതാക്കൾ കോവിഡ് പോസിറ്റീവായതിനെ തുടർന്ന്, കോവിഡ് ചികിത്സ കേന്ദ്രത്തിൽ അഡ്മിറ്റായതിനാൽ വീട്ടിൽ ക്വാറന്റീനിൽ അയിരുന്ന നിബു അർധരാത്രിയോടെ വീട്ടിനു വെളിയിൽ തീ ആളി പടരുന്നത് കണ്ട് പുറത്തിറങ്ങി തീ അണയക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും കത്തി നശിച്ചിരുന്നു. കോവിഡ് രോഗികളോടുള്ള ഈ രീതിയിലുള്ള വിവേചനവും അക്രമവും അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബി.ജെ.പി.കുട്ടമ്പുഴ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
