കോതമംഗലം : ഓണത്തോടാനുബന്ധിച്ച് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിയാസ് കെ എ & പാർട്ടിയും എറണാകുളം ഇ ഐ & ഐബി യിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടമ്പുഴ ആനക്കയത്ത് പൂയംകുട്ടി പുഴയുടെ വടക്കുവശം പുഴയിറമ്പിലും വനാന്തരത്തിലും നടത്തിയ പരിശോധനയിൽ പുഴയിറമ്പിൽ നിന്നും ചാരായം വാറ്റുവാൻ പകപ്പെടുത്തിയ 50 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചതായും കൂടുതൽ അന്വേഷണം നടത്തി വരുന്നതായും എക് സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇ ൻസ്പെക്ടർ (ഗ്രേഡ്) മാരായ എം എ യൂസഫലി (EI&IB)- പോൾ ടി പി, പ്രിവന്റിവ് ഓഫിസർമാരായ ബിജു പി വി, ഇയാസ് പി പി എന്നിവരും ഉണ്ടായിരുന്നു.
