കോതമംഗലം : കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹെഡ് ഓഫീസിൽ ഓണചന്ത ആരംഭിച്ചു.ഓണ ചന്തയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് പുല്ലൻ സ്വാഗതം പറഞ്ഞു.എഫ് ഐ ടി ചെയർമാൻ ആർ.അനിൽകുമാർ , സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ ശിവൻ, മുൻ ബാങ്ക് പ്രസിഡന്റുമാരായ സി.കെ.വിദ്യാസാഗർ ,അഡ്വ.വി.എം ബിജുകുമാർ , മുനി.കൗൺസിലർമാർ , ഭരണ സമിതിയംഗങ്ങൾ, സെക്രട്ടറി ബിന്ദു ആർ എന്നിവർ സംസാരിച്ചു. ഭരണ സമിതിയംഗം ശരത് മുരളി നന്ദി രേഖപ്പെടുത്തി. ബാങ്കിന്റെ ലാഭത്തിൽ നിന്ന് വകമാറ്റി സ്വരൂപിച്ചിട്ടുള്ള സാമൂഹ്യക്ഷേമനിധി ഫണ്ട് ഉപയോഗിച്ചും ,സർക്കാർ – ബാങ്ക് സബ്സിഡിയോടെയും 11 ഇനം പലചരക്ക് സാധനങ്ങൾ അടങ്ങിയ കിറ്റ് ഒന്നിന് 1000 രൂപയ്ക്കും.
ബാങ്ക് സബ്സിഡിയോടെ 10 കിലോ നാടൻ കുത്തരി 350 രൂപയ്ക്കും കൂടാതെ മറയൂർ ശർക്കര, ബിരിയാണി അരി, പാലട,സേമിയ മിക്സ് , മൺപാത്രങ്ങൾ, ഓണത്തപ്പൻ ,ഉപ്പേരി , ശർക്കരവരട്ടി ,പായസം, കൈത്തറി വസ്ത്രങ്ങൾ, സെറ്റ് മുണ്ടുകൾ വിപണിയിലൊരുക്കായിട്ടുള്ളതായും , സെപ്റ്റംബർ 3 മുതൽ ബാങ്കിന്റെ പ്രദേശത്ത് കർഷകർ ഉൽപ്പാദിപ്പിച്ച നാടൻ ഏത്തക്കുലകൾ , പച്ചക്കറികൾ, തുടങ്ങിയവയും , വിൽപ്പനക്കൊരുക്കിയിട്ടുള്ളതായിയും ബാങ്ക് പ്രസിഡന്റ് കെ.കെ .വർഗീസ് അറിയിച്ചു.
