കോതമംഗലം: കുത്തുകുഴി അടിവാട് റോഡും ദേശീയ പാതയും സംഗമിക്കുന്ന കുത്തു കുഴികവല ഭാഗത്തെ സൗന്ദര്യവത്കരണ പ്രവർത്തികൾക്ക് തുടക്കമായി. നിരവധിയായ ബ്ലോക്കുകൾ ഉണ്ടാകുന്ന ഭാഗത്താണ് ഇന്റർ ലോക്ക് കട്ട വിരിച്ച് മനോഹരമാക്കുന്നത് ഇതോടെ വാഹനങ്ങൾക്ക് ബ്ലോക്ക് ഒഴിവാക്കി സുഗമമായി സഞ്ചരിക്കുവാൻ കഴിയും. പ്രവർത്തികൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.
