പെരുമ്പാവൂർ : കഞ്ചാവുമായി മോഷണക്കേസിലെ പ്രതി പിടിയിൽ. ഐരാപുരം കൂയൂർ പാറത്തട്ടയിൽ മനുമോഹൻ (23) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും നൂറ്റിയെമ്പത് ഗ്രാം കഞ്ചാവും , ചെറിയ പായ്ക്കിംഗ് കവറുകളും പിടികൂടി. വിദ്യാർത്ഥികൾക്കും, അതിഥി തൊഴിലാളികൾക്കുമാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ചെറിയ പാക്കറ്റുകളിലാക്കിയാണ് വിൽപ്പന. നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നു. കുറപ്പംപടി, കുന്നത്തുനാട് സ്റ്റേഷനുകളിലാണ് മോഷണക്കേസുകൾ ഉള്ളത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കഞ്ചാവ് പിടികൂടിയത്. ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ്.ഐമാരായ എ.ബി.സതീഷ് , കെ.ആർ.ഹരിദാസ് എസ്.സി.പി.ഒ മാരായ ടി.എ.അഫ്സൽ അലിക്കുഞ്ഞ്, അഭിലാഷ് കുമാര്‍, ഇ.എസ്.ബിന്ദു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
