പെരുമ്പാവൂർ : കുറുപ്പുംപടി – കൂട്ടിക്കൽ റോഡ് ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി അഞ്ചു കോടി പതിനഞ്ചു ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി ലഭ്യമാവുകയും ടെണ്ടർ നടപടികൾ ജനുവരി 17 നടക്കുകയും ചെയ്തതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ. 5 കോടി രൂപയ്ക്ക് മുകളിൽ ഉള്ള നിർമ്മാണ പ്രവർത്തികൾക്ക് ടെണ്ടർ നടപടി പൂർത്തിയാക്കുവാൻ പ്രീ ക്വാളിഫിക്കേഷൻ കൂടി ആവശ്യം ഉള്ളതിനാൽ പി ഡബ്ല്യൂ ഡി സർക്കിൾ ഓഫീസിൽ ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണെന്നും ചീഫ് എഞ്ചനീയറുടെ അനുമതി ലഭ്യമാവുന്നതോടെ രണ്ടാഴയ്ക്ക് ഉള്ളിൽ ബി എം നിലവാരത്തിൽ ഉള്ള നിർമാണ പ്രവർത്തികൾ ആരംഭിക്കുവാൻ ആകുമെന്നാണ് പ്രതീക്ഷ എന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ.
കുറുപ്പംപടി കൂട്ടിക്കൽ റോഡിന്റെ ശോചനീയ അവസ്ഥ മൂലം ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. റോഡിൽ വലിയ കുഴികൾ നിറഞ്ഞത് അപകടങ്ങൾക്കും കാരണമാകുന്ന അവസ്ഥ ആണ് നില നിൽക്കുന്നത്. റോഡിന്റെ തകർച്ച കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മഴ മാറിയ സാഹചര്യത്തിൽ റോഡിൽ പൊടിയുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യം ഉണ്ട്.
ഈ കാര്യങ്ങൾ മനസ്സിലാക്കിയാണ് റോഡിന്റെ പുനർനിർമാണത്തിനായി എം എൽ എ എൽദോസ് കുന്നപ്പിള്ളി ത്വരിതഗതിയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്.