കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും അയൽക്കൂട്ടം സംഗമവും സംഘടിപ്പിച്ചു. സിൽവർ ജൂബിലിയുടെയും അയൽക്കൂട്ട സംഗമത്തിന്റെയും ഉദ്ഘാടനവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ഡി എസ് മെമ്പർ സെക്രട്ടറി അരുൺ സി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിജയൻ,ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ബ്ലോക്ക് മെമ്പർ അനു വിജയനാഥ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ, ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ എം ബി ജമാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി എം അബ്ദുൾ അസീസ്, സീന എൽദോ,
ശോഭാ രാധാകൃഷ്ണൻ, സിന്ധു പ്രവീൺ, മൊയ്തീൻ കുഞ്ഞ് കെ കെ, ബീന ബാലചന്ദ്രൻ, ഷഹന അനസ്, ഷാഹിദ ഷംസുദ്ദീൻ, നൂർജ മോൾ ഷാജി, സുലൈഖ ഉമ്മർ, എം വി റെജി, ഷറഫിയ ഷിഹാബ്, വൃന്ദാ മനോജ്, വി എം നാസർ, ഇ എം അസീസ് തുടങ്ങിയവർ പങ്കെടുത്തു. സി ഡി എസ് ചെയർപേഴ്സൺ ഐഷ അലി സ്വാഗതവും വൈസ് ചെയർപേഴ്സൺ അഞ്ചു സുരേഷ് നന്ദിയും രേഖപ്പെടുത്തി. ആഘോഷത്തോടനുബന്ധിച്ച്ഹരിത കർമ്മ സേനയെ ആദരിക്കൽ, മികച്ച എഡിഎസ്,മികച്ച അയൽക്കൂട്ടം,മികച്ച സംരംഭം (ഗ്രൂപ്പ്), മികച്ച സംരംഭം (വ്യക്തിഗതം) മികച്ച ജെ എൽ ജി, മികച്ച ബാലസഭാംഗം എന്നീവരെ ചടങ്ങിൽ ആദരിച്ചു .ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിക്കുഴിയിൽ രാവിലെ നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.
