കോതമംഗലം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ് ടി എ ) എറണാകുളം ജില്ലാകമ്മിറ്റി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. കരിയർ വിദഗ്ദൻ ഡോ.സുരേഷ് കുമാർ ടി ക്ലാസ്സ് നയിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഏലിയാസ് മാത്യു, ടി എ അബുബക്കർ, നിഷാദ് ബാബു, നിയാസ് എം അനീഷ് കെ ആർ ,
പ്രധാനാധ്യാപിക ബിന്ദു വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 14 ഉപജില്ലകളിലും കരിയർ ഗൈഡൻസ് .ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ഡാൽമിയ തങ്കപ്പൻ അറിയിച്ചു.
