Connect with us

Hi, what are you looking for?

CHUTTUVATTOM

കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കുന്നു.

കോതമംഗലം: ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയം. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണു പണിമുടക്ക്. ഭരണകക്ഷി സംഘടനയായ എഐടിയുസി, കോൺഗ്രസ് സംഘടനയായ ടിഡിഎഫ്, ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് എന്നിവരാണു പണിമുടക്കിൽ പങ്കെടുക്കുന്നത്. 24 മണിക്കൂർ സൂചനാ പണിമുടക്കിനാണു സംഘടനകളുടെ ആഹ്വാനം. സിപിഎം സംഘടനയായ സിഐടിയു പണിമുടക്കിൽ പങ്കെടുക്കുന്നില്ല.

പത്താം തീയതി ശമ്പളം നൽകാമെന്ന സർക്കാർ നിലപാടിനോടു യോജിക്കാനാകില്ലെന്നും അഞ്ചാം തീയതിക്കകം ശമ്പളം നൽകണമെന്നും സംഘടനകൾ നിലപാടെടുത്തു. ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണമെന്നും, ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ തിരുവനന്തപുരത്ത് അറിയിച്ചു.

You May Also Like

error: Content is protected !!