കോതമംഗലം : കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ കോതമംഗലം മേഖലാ സമ്മേളനവും യൂണിറ്റ് രൂപീകരണവും നടന്നു.കോതമംഗലം ജെ വി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വിൽസൺ ജോർജ് അധ്യക്ഷത വഹിച്ചു.യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഇ ബി പി എ എം റ്റി വറുഗീസ് മുഖ്യ പ്രഭാഷണം നടത്തി. കെ എസ് ഇ ബി പെൻ ഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ പി രാജശേഖരൻ, കെ എസ് ഇ ബി പെൻ ഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി ജനാർദ്ദനൻ പിള്ള,കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി എൻ ജഗദീശൻ,കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി റോയി പോൾ, വനിതാ വേദി കൺവീനർ എം കെ സുമതിയമ്മ, ഓർഗനൈസിങ് സെക്രട്ടറി കെ എ ജോസഫ്, കേന്ദ്ര പ്രവർത്തന സമിതി അംഗം പി കെ രാഘവൻ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
