കോട്ടപ്പടി : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേയ്ക്ക് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് സേവനമനുഷ്ഠിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും താൽക്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിയ്ക്കുന്നു. നിയമനം അപേക്ഷകർ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് നിവാസികളായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത:
ഡ്രൈവിംഗ് ലൈസൻസ് വിത്ത് ബാഡ്ജ് എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 01/10/2022 തീയതി വൈകീട്ട് 3 മണിയ്ക്കുകം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ശമ്പളം അനുവദിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി പ്രവൃത്തി സമയത്ത് ഗ്രാമപഞ്ചായത്ത് കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.