കോട്ടപ്പടി:- വർദ്ധിച്ചു വരുന്ന കാട്ടാന ശല്യത്തിലും അധികാരികളുടെ അനാസ്ഥയ്ക്കുമെതിരെ പ്രതിഷേധ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനും ശാശ്വത പരിഹാരം കണ്ടെത്തി നാടിൻ്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും നിസ്വാർത്ഥമായി പ്രവർത്തിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.
ചൊവ്വാഴ്ച്ച 04/01/2022 വൈകിട്ട് 4 മണിയ്ക്ക് വാവേലി കവലയിൽ വെച്ച് ചേർന്ന
ആലോചന യോഗത്തിൽ ഈ വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ ഒട്ടേറെപേർ സമരസമിതി രൂപീകരണം ഈ വൈകിയ വേളയിലും പ്രസക്തമാണ് എന്നഭിപ്രായപ്പെട്ടു. ഇതുവരെ കൂടിയ വനജാഗ്രതാ സമിതികളുടെ റിപ്പോർട്ട് വിശകലനം ചെയ്ത് ആ റിപ്പോർട്ടിൻമേൽ നിശ്ചിത സമയ പരിധിക്കുള്ളിൽ അടിയന്തിര നടപടി ആവശ്യപ്പെടുവാനും കളക്ടർ ഉൾപ്പെടെ ഉള്ളവർക്ക് നിവേധനം സമർപ്പിക്കുവാനും വീടുകൾ തോറും സന്ദർശിച്ച് വന്യ ജീവി മനുഷ്യ സംഘർഷത്തെ നേരിടുന്നതിന് വേണ്ട ബോധവത്കരണ പ്രവർത്തനം നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽ കോട്ടപ്പടിയിലെ മുതിർന്ന പൗരൻമാരും പൊതു പ്രവർത്തകരും പങ്കെടുത്തു.
