കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം സാംസ്‌കാരിക നിലയം സംഘടിപ്പിച്ച ഓണാഘോഷം നാട്ടുകാർക്ക് വേറിട്ട അനുഭവമായി. രാവിലെ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് പി എ എം ബഷീർ ഉൽഘാടനം നടത്തുകയും തുടർന്ന് മൂന്നാം വാർഡിലെ മുതിർന്ന അറുപത്തിയഞ്ചോളം പൗരന്മാർക്ക് ഓണക്കോടി നൽകി ആദരിക്കുകയും ചെയ്തു. കോവിഡ് മഹാമാരിക്ക് ശേഷം നടന്ന ഓണാഘോഷത്തിൽ അബാലവൃത്തം ജനങ്ങളും പങ്കുചേർന്നു. ചെളി നിറഞ്ഞ പാടത്ത് നിറഞ്ഞ പാടത്ത് താറാവിനെ ഓടിച്ചു പിടിക്കൽ , വടം വലി, ഓട്ട മത്സരം തുടങ്ങിയ മത്സരങ്ങൾ കാണികളെ ഹരം പിടിപ്പിക്കുകയും ചെയ്തു. മൂന്നാം വാർഡ് മെമ്പർ സന്തോഷ് അയ്യപ്പനും വടക്കുംഭാഗം സാംസ്‌കാരിക നിലയം പ്രവർത്തകരും പരിപാടികൾക്ക് നേത്രത്വം നൽകി.
