കോതമംഗലം : കാട്ടാന ഭീഷണി മൂലം പൊറുതി മുട്ടിയിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ വടക്കും ഭാഗം, വാവേലി, പ്ലാമുടി പ്രദേശങ്ങൾ. ഇതിന് പുറമെ പുലി ഭീഷണിയും. കഴിഞ്ഞ ദിവസം രാത്രി വടക്കുംഭാഗം സെന്റ് ജോര്‍ജ്ജ് ഹോരേബ് യാക്കോബായ പള്ളിയുടെ ഗെയ്റ്റിന്റെ ചുറ്റ് മതില്‍ കാട്ടാന തകര്‍ത്തു. സോളാര്‍ ഫെന്‍സിംഗിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ഇവിടുത്തെ ജനങ്ങൾക്ക് തോര കണ്ണീർ ദിനങ്ങളാണ് കാട്ടാനകൾ സമ്മാനിക്കുന്നത്. കാട്ടാനയുടെ ഭീഷണിയിൽ വിറങ്ങലിച്ച് കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. അധികൃതരുടെ അടുത്ത് പരാതി പറഞ്ഞു മടുത്തതല്ലാതെ പ്രശ്നപരിഹാരം ഒന്നുമായില്ല. പലരും തങ്ങളുടെ കൃഷിയിടങ്ങൾ ഉപേക്ഷിച്ചു വേറെ സ്ഥലത്തേക്ക് വാടകക്ക് പോകുകയാണ്.
കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി, പ്ലാമുടി, കണ്ണക്കട മേഖല കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. സന്ധ്യ മയങ്ങിയാല്‍ കാട്ടാനകള്‍ കൂട്ടമായി കാട് വിട്ട് ജനവാസ മേഖലയി ലേക്ക് ഇറങ്ങുകയാണ്. വനത്തില്‍ നിന്നും മൃഗങ്ങള്‍ വ്യാപകമായി ജനവാസ മേഖലയിലെത്തുകയാണ്. നാല് മാസത്തിനിടെ പിണ്ടിമന, കോട്ട പ്പടി, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പോത്താനിക്കാട്, പല്ലാരിമംഗലം, വാര പ്പെട്ടി തുടങ്ങിയ പഞ്ചായത്തുകളിലാണ് കാട്ടില്‍ വസിക്കുന്ന മൃഗങ്ങള്‍ പലപ്പോഴായി എത്തിയത്. കാട്ടാന മുതല്‍ കാട്ടു പോത്ത്, കാട്ടുപൂച്ച, ഹനുമാന്‍ കുരങ്ങ്, മയില്‍, കുരങ്ങ്, മലമ്പാമ്പ് തുടങ്ങി രാജ വെമ്പാല വരെ ഇതില്‍പെടും. വനത്തിനുള്ളിലെ ആവാസ വ്യവസ്ഥ യില്‍ വന്ന മാറ്റങ്ങളും വന വിസ്തൃതിയില്‍ മാറ്റമില്ലാത്തതും മൃഗ ങ്ങളുടെ എണ്ണത്തില്‍ വന്ന വര്‍ധനയും ഇര തേടുന്നതിനുള്ള പ്രയാസങ്ങളുമാകാം വന്യമൃഗങ്ങളെ തുടര്‍ച്ചയായി ജനവാസ മേഖലയിലെത്തിക്കുന്നതിന് പ്രേരിപ്പിക്കുന്നത്. നീണ്ടപാറ, നേര്യമ ഗലം പാലം, ജില്ലാ കൃഷിത്തോട്ടം എന്നിവിടങ്ങളില്‍ വ്യാപകമായി കാട്ടാന കൃഷി നശിപ്പിച്ചിരുന്നു.
മാസങ്ങൾക്ക് മുമ്പ് പിണ്ടിമന പഞ്ചായത്ത് ആസ്ഥാനമായ മുത്തംകുഴിയിലും, അയിരൂര്‍ പാടത്തും കാട്ടാനയുടെ ശല്യമുണ്ടായിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കും ഭാഗം, വാവേലി മേഖലയില്‍ സ്ഥിരം കാട്ടാനകളുടെ വിഹാര കേ ന്ദ്രമാണ്. നിരവിധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ ആണ് ഇവിടെ നശിപ്പി ക്കാപെട്ടത്. 50 വര്‍ഷമായി കാട്ടാന ശല്യമില്ലാത്ത പ്രദേശമായ നീണ്ടപാറ തൊട്ടിയാര്‍ പ്രോജക്ടിന് സമീപവും ജില്ലാ കൃഷിത്തോട്ടത്തിലും കാട്ടാന യെത്തിയത് ജനങ്ങളെ പരിഭ്രാന്തി യിലാക്കിയിട്ടുണ്ട്. ഇവിടെ കാട്ടാന ശല്യത്തിന് പൂര്‍ണതോതില്‍ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുമില്ല. ആനശല്യം ജനജീവിതത്തിന് വന്‍ഭീഷണിയായിരിക്കയാണ്. വീടുകള്‍ക്ക് സമീപം എത്തുന്നആനക്കൂട്ടം വന്‍തോതിലാണ് കൃഷിനാശം വരുത്തുന്നത്. പുരയിടത്തില്‍ ആന അതിക്രമിച്ചു കയറുകയും, കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
കാട്ടാന പകലും രാത്രിയെന്നും വ്യത്യാസമില്ലാതെ ഇറങ്ങാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ബുദ്ധമുട്ടിലാകുകയാണ്. ഏതാനും മാസം മുൻപ് വടക്കുംഭാഗത്ത് ആയപ്പാറ സ്വദേശി കുമ്പളക്കൂടി സനൂപിന്റെ റബ്ബർ തോട്ടത്തിന്റെ പ്രധാന ഗേറ്റ് കാട്ടാന ചവിട്ടി പൊളിച്ചു. ഇതിനുപുറമേ മുട്ടത്തുപാറ എൽ പി സ്കൂളിന്റെ പൂട്ടിയിട്ടിരുന്ന ഗേറ്റും തകർത്താണ് കാട്ടാന കാട്ടിലേക്ക് മടങ്ങിയത്. അതുപോലെ വാവേലി വീപ്പനാട്ട് വർഗീസിന്റെ പുരയിടത്തിലും ഏതാനും മാസങ്ങൾക്ക് മുന്നെയാണ് കാട്ടാന തേരോട്ടം നടത്തിയത്. കൃഷി വിളകൾ നശിപ്പിച്ചതിന് പുറമെ കാർ പോർച്ചിൽ കിടന്ന കാറിനെ വരെ വെറുതെ വിട്ടില്ല. കുത്തി നശിപ്പിച്ചു തള്ളി നീക്കി. വന്യജീവികളെ തുരത്തുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും എതിരെ നടപടികള്‍ വേണമെന്നാണ് ജനങ്ങൾ പറയുന്നത് .അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും നാട്ടുകാര്‍ ആരോപിച്ചു.
അതേസമയംകാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെ നോക്കുകുത്തിയായി മാറുകയാണ് വനം വകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് മലയോര കര്‍ഷകരുടെയും ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളും പാര്‍ക്കുന്ന മലയോര മേഖല. ആനകളുടെ വരവോടെ കോതമംഗലത്തെ നാട്ടുകാരുടെ ഉറക്കവും നഷ്ടപ്പെട്ടു.
നേരത്തെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിച്ചിരുന്ന കാട്ടാന കൂട്ടങ്ങള്‍ തിരിച്ച് കാട്ടിലേക്ക് കയറാറുണ്ടെങ്കിലും ഇപ്പോള്‍ ദിവസങ്ങളോളം തമ്പടിക്കുന്നതാണ് ഇവര്‍ക്ക് വിനയാകുന്നത്. ഇതിനെ കാട്ടിലേക്ക് തന്നെ തുരത്തി വിടാന്‍ വനം വകുപ്പ് ആഴ്ചകളോളം നീളുന്ന ഭഗീരഥപ്രയത്‌നം തന്നെ നടത്താറുണ്ട്. എന്നാല്‍ ഇങ്ങനെ കാടുകയറുന്ന കാട്ടാന വീണ്ടും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തുന്നതാണ് മലയോര കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. പലയിടത്തും വനം വകുപ്പ് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കാണുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. ഇതിന് അറിതി വരുത്താൻ ജനകിയ കൂട്ടായ്മ്മ വൈദുതി വേലി സ്ഥാപിക്കാൻ തുടങ്ങി. കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ കോട്ടപ്പടി പിണ്ടിമന പഞ്ചായത്തുകളിലെ ജനങ്ങൾ തങ്ങളുടെ സ്ഥലങ്ങളിലേക്ക് ആന അതിക്രമിച്ച് കയറുന്നത് തടയാനായിട്ടാണ് വൈദ്യുതി വേലി നിർമ്മിക്കാൻ ആരംഭിച്ചത് .
പിണ്ടിമന പഞ്ചായത്തിലെ പഴയ ഭൂതത്താൻകെട്ടിൽ നിന്ന് ആരംഭിച്ചു കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ കൂവകണ്ടത്ത് തീരുന്ന 14 കിലോമീറ്റർ ദൈർഘ്യമുള്ള വൈദ്യുതി വേലിയാണ് ജനങ്ങളുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്നത്. ഏറെ നാളുകളായി കാട്ടാന ശല്യം അതിരൂക്ഷമായ പഞ്ചായത്തുകളാണ് കോട്ടപ്പടിയും പിണ്ടിമനയും. പലപ്പോഴും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്ന വൈദ്യുതി വേലി തകർത്തു ആന ജനവാസ മേഖലകളിൽ ഇറങ്ങുകയാണ് പതിവ്. ഇതിനൊരു പരിഹാരമായി ജനങ്ങളുമായി കൂടിച്ചേർന്ന് പദ്ധതി രൂപീകരിച്ചത്. ജനകീയ വേലി പൂർത്തിയായാൽ ഓരോ രണ്ടു കിലോമീറ്ററിലും മൂന്നു വാച്ചർമാരെ വീതം നിയമിക്കും. അവർക്കുള്ള ശമ്പളവും ജനകീയകൂട്ടായ്മ തന്നെ കണ്ടെത്തും. കൂടാതെ സോളാർ ലൈറ്റിംഗ്, ആനകളെ നിരീക്ഷിക്കാനുള്ള വാച്ച്ടവർ ജനകീയ വേലിയുടെ ഭാഗമായി പണിയും. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനപങ്കാളിത്തത്തോടെ കാട് വെട്ടുകയും ഫെൻസിംഗ് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഒരു വലിയ പദ്ധതിയുടെ തുടക്കമാണിത്.