Connect with us

Hi, what are you looking for?

NEWS

സ്കൂൾ ഗേയ്റ്റ് പൂട്ടിയത് ഇഷ്ട്ടപ്പെട്ടില്ല, ചവിട്ടിപ്പൊളിച്ച് കാട്ടാനക്കൂട്ടം; കാടിറങ്ങി ജനവാസ മേഖലയിലേക്ക് വന്യ ജീവികൾ, തകരുന്നത് ജനങ്ങളുടെ ജീവിതവും.

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി മേഖല കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. സന്ധ്യ മയങ്ങിയാൽ കാട്ടാനകൾ കൂട്ടമായി കാട് വിട്ട് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം രാത്രി ആയപ്പാറ സ്വദേശി കുമ്പളക്കുടി സനുപിന്റെ വടക്കുംഭാഗത്തുള്ള റബ്ബർ തോട്ടത്തിന്റെ പ്രധാന ഗേറ്റ് കാട്ടാന ചവിട്ടി പൊളിച്ചു. ഇതിനു പുറമെ മുട്ടത്തുപാറ എൽ പി സ്കൂളിന്റെ പൂട്ടിയിട്ടിരുന്ന ഗേറ്റും തകർത്താണ് ആന കാട്ടിലേക്ക് മടങ്ങിയത്.

വനത്തിൽ നിന്നും മൃഗങ്ങൾ വ്യാപകമായി ജനവാസ മേഖലയിലെത്തുകയാണ്. മൂന്നുമാസത്തിനിടെ പിണ്ടിമന, കോട്ടപ്പടി, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പോത്താനിക്കാട്, പല്ലാരിമംഗലം, വാരപ്പെട്ടി തുടങ്ങിയ പഞ്ചായത്തുകളിലാണ് കാട്ടിൽ വസിക്കുന്ന മൃഗങ്ങൾ പലപ്പോഴായി എത്തിയത്. കാട്ടാന മുതൽ കാട്ടുപോത്ത്, കാട്ടുപൂച്ച, ഹനുമാൻ കുരങ്ങ്, മയിൽ, കുരങ്ങ്, മലമ്പാമ്പ് തുടങ്ങി രാജവെമ്പാല വരെ ഇതിൽപെടും. വനത്തിനുള്ളിലെ ആവാസ വ്യവസ്ഥയിൽ വന്ന മാറ്റങ്ങളും വന വിസ്തൃതിയിൽ മാറ്റമില്ലാത്തതും മൃഗങ്ങളുടെ എണ്ണത്തിൽ വന്ന വർധനയും ഇര തേടുന്നതിനുള്ള പ്രയാസങ്ങളുമാകാം വന്യമൃഗങ്ങളെ തുടർച്ചയായി ജനവാസ മേഖലയിലെത്തിക്കുന്നതിന് പ്രേരിപ്പിക്കുന്നത്. നീണ്ടപാറ, നേര്യമംഗലം പാലം, ജില്ലാ കൃഷിത്തോട്ടം എന്നിവിടങ്ങളിൽ വ്യാപകമായി കാട്ടാന കൃഷി നശിപ്പിച്ചിരുന്നു.


കഴിഞ്ഞ ദിവസം പിണ്ടിമന പഞ്ചായത്ത്‌ ആസ്ഥാനമായ മുത്തംകുഴി യിലും, അയിരൂർ പാടത്തും കാട്ടാന എത്തി. കോട്ടപ്പടി പഞ്ചായത്തിലെ വടക്കും ഭാഗം, വാവേലി മേഖലയിൽ സ്ഥിരം കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. നിരവിധി കർഷകരുടെ കാർഷിക വിളകൾ ആണ് ഇവിടെ നശിപ്പിക്കാപെട്ടത്. 50 വർഷമായി കാട്ടാന ശല്യമില്ലാത്ത പ്രദേശമായ നീണ്ടപാറ തൊട്ടിയാർ പ്രോജക്ടിന് സമീപവും ജില്ലാ കൃഷിത്തോട്ടത്തിലും കാട്ടാനയെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇവിടെ കാട്ടാന ശല്യത്തിന് പൂർണതോതിൽ പരിഹാരം കാണാൻ കഴിഞ്ഞിട്ടുമില്ല. മൂന്നാറിൽ നിന്നും കാട്ടാനയെ തുരത്താൻ ദ്രുത കർമ സേനയെ എത്തിച്ചിട്ടുണ്ട്.

വാരപ്പെട്ടി കോഴിപ്പിള്ളി ഇടക്കാട്ടുകുടിയിൽ തോമസിന്റെ വീട്ടിൽ പതിവായി കോഴികൾ നഷ്ടപ്പെട്ടതിനെ തുടർന്ന് വെച്ച കെണിയിൽ കുടുങ്ങിയതാകട്ടെ ഒരു കാട്ടുപൂച്ചയും. ചെറിയ പുലിയുടെ രൂപസാദൃശ്യമുള്ള കാട്ടുപൂച്ചയെ വനപാലകരെത്തി തട്ടേക്കാട് പക്ഷി സങ്കേതത്തിലെത്തിക്കുകയും പിന്നീട് കാട്ടിൽ തുറന്നുവിടുകയും ചെയ്തു. പശ്ചിമ ഘട്ടത്തിലെ അപൂർവയിനം കുരങ്ങ് വർഗത്തിൽപെട്ട ഹനുമാൻ കുരങ്ങും നേര്യമംഗലത്ത് ചെരങ്ങര ഷെരീഫിന്റെ വീടിന്റെ ടെറസിൽ വിരുന്നെത്തിയിരുന്നു. ചിന്നാർ, സൈലന്റ് വാലി വനമേഖലകളിൽ കാണപ്പെടുന്ന ഹനുമാൻ കുരങ്ങ് നേര്യമംഗലം ടൗണിലെ ടെലിഫോൺ ടവറിന് മുകളിലേക്ക് ഓടിക്കയറിയ ശേഷം പിന്നീട് കണ്ടെത്താനായില്ല.

നെല്ലിമറ്റം എംബിറ്റ്‌സ് കോളേജിന് സമീപവും ഊന്നുകൽ, തലക്കോട് ഭാഗങ്ങളിലുമായി ദേശീയപാതയോരത്ത് കാട്ടുപോത്തും നിലയുറപ്പിച്ചിരുന്നു. വാഹനങ്ങൾക്ക് നേരെ ചീറിയടുത്ത കാട്ടുപോത്തിനെയും പിന്നീട് കണ്ടെത്താനായില്ല. പോത്താനിക്കാട് എരപ്പുംപാറയിൽ ചെറുകാട്ട് ബിജു ജോസഫിന്റെ വീട്ടിലും പല്ലാരിമംഗലം മടിയൂർ കക്കാട്ടുകുടിച്ചാൽ, തണ്ടക്കാലായിൽ ജബ്ബാർ, പുതുശ്ശേരി ഷാജി, പഴമ്പിള്ളിൽ മക്കാർ എന്നിവരുടെ വീട്ടിൽ മയിൽ വിരുന്നെത്തിയതും കൗതുകക്കാഴ്ചയായിരുന്നു. മടിയൂർ ഭാഗത്ത് കുരങ്ങുകളും വിരുന്നെത്തിയിരുന്നു.

നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നേര്യമംഗലം കുളമ്പയിൽ നിധീഷിന്റെ വീടിന് സമീപമുള്ള കോഴിക്കൂട്ടിൽ നിന്നും ആറടി നീളമുള്ള മൂർഖനെയും പിടികൂടിയിരുന്നു. മൂന്നാർ വനം ഡിവിഷനിലെ താൽകാലിക വൈൽഡ് ലൈഫ് റസ്‌ക്യൂ അസിസ്റ്റന്റ് (സ്നേക്ക് ക്യാച്ചർ) എം കെ ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ വനപാലകരെത്തി പാമ്പിനെ പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു. രണ്ട് രാജവെമ്പാലയെയും പ്രദേശത്തുനിന്നും പിടികൂടി വനത്തിൽ വിട്ടിരുന്നു. കൂറ്റംവേലിയിൽ മലമ്പാമ്പിനെയും നാട്ടുകാർ ചേർന്ന് പിടികൂടുകയും വനപാലകരെത്തി വനത്തിൽ തുറന്നുവിടുകയും ചെയ്തു.

You May Also Like

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...