കോതമംഗലം: തോളേലി എം ഡി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി സ്കൂൾ മാനേജ്‌മെൻ്റും, വിദ്യാലയ വികസന സമിതിയും. മറ്റുള്ള കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുങ്ങിയപ്പോൾ പഠിക്കാൻ സമർത്ഥയായ ആദ്യ മറ്റ് മാർഗങ്ങളില്ലാതെ പ്രയാസത്തിലായിരുന്നു. ആൻ്റണി ജോൺ എം എൽ എ ആദ്യയ്ക്ക് ടി വി കൈമാറി.
സ്കൂൾ മാനേജർ എൽദോ പോൾ, ട്രസ്റ്റി കെ സി വർഗീസ്,പ്രധാന അധ്യാപിക ജിബി ടി ചാക്കോച്ചൻ, വില്ലേജ് ഓഫീസർ പി എം റഹിം, മുൻ ബിപിസി എസ് എം അലിയാർ, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. പൊതു ജന പങ്കാളിത്തത്തോടെ നമ്മുടെ പൊതു വിദ്യാഭ്യാസ മേഖല കൂടുതൽ കരുത്താർജ്ജിക്കുകയാണെന്ന് ചടങ്ങിൽ എം എൽ എ പറഞ്ഞു.