കോട്ടപ്പടി : വടാശ്ശേരി സ്കൂൾ മുതൽ തൈക്കാവുംപടി വരെയുള്ള റോഡിലൂടെയുള്ള യാത്ര ദുഃസ്സഹമായാതായി കാൽനടക്കാരും ഇരുചക്ര വാഹന യാത്രികരും. രാത്രിയുടെ മറവിൽ മണ്ണ് കടത്തിയപ്പോൾ റോഡിൽ വീണതാണ് ഇപ്പോൾ ചെളിയായി മാറിയിരിക്കുന്നത്. മഴക്കാലവും ഒപ്പം ചെളി നിറഞ്ഞ റോഡിലൂടെയുള്ള യാത്ര അപകടം വിളിച്ചുവരുത്തന്നതാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കാൽനടയായി സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ആണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ചിലയിടങ്ങളിൽ റോഡ് യാത്രികരുടെ സുരക്ഷയെ മുൻനിർത്തി പരിസരവാസികൾ റോഡിൽ വെള്ളം ഒഴിച്ച് ചെളി കഴുകി കളയുകയും ചെയ്‌തു. ഇരുചക്ര വാഹനങ്ങൾ ജാഗരൂകരായി സഞ്ചരിക്കുന്നത് കൊണ്ടുമാത്രമാണ് അപകടം ഒഴിവാക്കുന്നത്. റോഡിൽ ഈ ദുരിതയാത്ര ഒരുക്കിയവർക്ക് എതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
