Connect with us

Hi, what are you looking for?

NEWS

പൊടിശല്യത്തിൽ ബുദ്ധിമുട്ടി വിദ്യാർത്ഥികളും യാത്രക്കാരും

കോട്ടപ്പടി : ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദിവസവും സഞ്ചരിക്കുന്ന കോട്ടപ്പടി സ്കൂൾ കവല മുതൽ ചേറങ്ങാനാൽ കവലവരെയുള്ള റോഡിൽ പൊടിശല്യം രൂക്ഷമാകുന്നു. കോട്ടപ്പടി മാർ ഏലിയാസ് കോളേജും, സ്കൂളും സ്ഥിതിചെയ്യുന്ന പ്രദേശം മുതൽ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉൾപ്പെടുന്ന പ്രധാന റോഡിൽ ആണ് പൊടിശല്യം മൂലം നാട്ടുകാർ ബുദ്ധിമുട്ടുന്നത്. മഴ മാറിയതോടുകൂടിയാണ് പൊടിയുടെ രൂക്ഷതയേറിയത്. പൊടിശല്യത്തിൽ കൂടുതലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് സ്കൂൾ വിദ്യാർത്ഥികൾ ആണ്.

അലർജി , ആസ്‌മ തുടങ്ങി അസുഖങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് ഇതുവഴിയുള്ള യാത്ര പേടിസ്വപ്നമായിരിക്കുകയാണ്. ബൈക്കിലും , ഓട്ടോയിലും , ബസിലും സഞ്ചരിക്കുന്ന സാധാരണക്കാർക്ക് പൊടിശല്യം ചെറിയതോതിൽ ശാരീരിക ബുദ്ധിമുട്ടികൾ അനുഭവിക്കേണ്ടിയും വരുന്നു. പൊടിശല്യം ഒഴിവാക്കുന്നതിനായി എത്രയും പെട്ടന്ന് ഈ ഭാഗത്തെ റോഡ് ടാർ ചെയ്യണമെന്നും, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി സഞ്ചരിക്കുവാൻ സുരക്ഷിത പാത ഒരുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

മഴ മാറുന്ന മുറക്ക് പൊടിശല്യം വർദ്ധിക്കുമെന്നതിനാൽ ഈ പ്രദേശത്തു വെള്ളം ഒഴിച്ച് പൊടിശല്യം ഒഴിവാക്കണം എന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. വിദ്യാർത്ഥികൾ കൂടുതലായി സഞ്ചരിക്കുന്ന രാവിലെയും വൈകിട്ടും അടിയന്തരമായി പൊടിശല്യം പരിഹരിക്കണമെന്ന് രക്ഷകർത്താക്കളും ആവശ്യപ്പെടുന്നു. കൂടാതെ കാന പണിക്കായി ഇറക്കിയിരിക്കുന്ന വലിയ കണ്ടെയ്നർ ഗതാഗത തടസ്സം സൃഷ്ഠിക്കുന്നതുകൊണ്ട് അവിടെനിന്നും മാറ്റണമെന്നുമുള്ള ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...