കോട്ടപ്പടി : പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കാളികളായി കോട്ടപ്പടി സെന്റ് ജോർജിലെ വിദ്യാർത്ഥികൾ. പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച സാഹചര്യത്തിൽ പ്രകൃതിക്കും മനുഷ്യർക്കും ദോഷകരമല്ലാത്ത മറ്റു വസ്തുക്കൾ ഉപയോഗത്തിലാക്കുക എന്നുള്ള ലക്ഷ്യത്തോടെ പ്ലാസ്റ്റിക് കൂടുകൾക്ക് പകരം ഉപയോഗിക്കുന്നതിനായി കുട്ടികൾ തുണിസഞ്ചികൾ നിർമിച്ചു.
ഉപയോഗയോഗ്യമല്ലാത്ത പഴയ ടീഷർട്ടുകളും ബനിയനുകളുമാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. സ്കൂളിലെ അധ്യാപകർ തന്നെ വിദ്യാർത്ഥികൾക്ക് തുണിസഞ്ചി നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. പ്ലാസ്റ്റിക് കൂടുകളും മറ്റു ഉത്പന്നങ്ങളും പൂർണമായും ഒഴിവാക്കേണ്ടത് മനുഷ്യന്റെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവ് ഈ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾക് ലഭിച്ചു.
അതോടൊപ്പം ഉപയോഗയോഗ്യമല്ലാത്ത പാഴ്‌വസ്തുക്കൾ കൊണ്ട് പണച്ചിലവില്ലാതെ എപ്രകാരം ഉപകാരപ്രദമായ ഉത്പന്നങ്ങൾ ഉണ്ടാക്കാം എന്നുള്ള അറിവും കുട്ടികൾക്ക് ലഭിച്ചു .
You must be logged in to post a comment Login