കോട്ടപ്പടി : ഗാന്ധിജിയുടെ 150 യാം ജന്മദിനം വ്യത്യസ്തമാക്കി ആഘോഷിച്ച് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ കുട്ടികൾ. 150 ഗാന്ധി വേഷധാരികൾ 150 ഗാന്ധിയൻ സന്ദേശങ്ങളുമായി സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ ഇന്ത്യയുടെ ഭൂപടത്തിൽ അണിനിരന്നത് ഏറെ കൗതുകകരമായി.
“ഗാന്ധി ദർശൻ” എന്ന ആശയത്തെ ഉയർത്തി പിടിച്ചു സ്വയം പേപ്പർ പേനകൾ നിർമ്മിക്കുകയും ഇതുവരെ ഉപയോഗിച്ച് പോന്ന പ്ലാസ്റ്റിക് നിർമിത പേനകൾ ബോയ്‌കോട്ട് ചെയ്യുകയും ചെയ്ത് ഗാന്ധിയൻ ആശയത്തെ ജീവിതത്തിൽ പ്രാവർത്തികമാക്കി.
പേപ്പർ പേനകൾ സ്വയം നിർമിക്കാനുള്ള പരിശീലനം അധ്യാപകർ 4-ാം മുതലുള്ള കുട്ടികൾക്ക് നൽകി. അധ്യാപികമാർ ഈ ദിവസം ഖാദി സാരി ഉടുത്തു “ഖാദി ധരിക്കൽ ദിനം” ആചരിച്ചു. എന്റെ ജീവിതം ആണ് എന്റെ സന്ദേശം’ എന്ന ഗാന്ധിജിയുടെ വാക്കുകൾ ഓരോ കുട്ടികൾക്കും വലിയൊരു സന്ദേശമായി.
കുട്ടികൾക്ക് അറിവിന്റെ നല്ല സന്ദേശങ്ങൾ പറഞ്ഞു നൽകിയ ഈ സുദിനത്തിൽ മാനേജർ ശ്രീ. എൽദോസ് കെ പോൾ, പ്രിൻസിപ്പൽ ശ്രീമതി ജൈന പോൾ എന്നിവർ പ്രസംഗിച്ചു. പരിപാടിക്ക് നേതൃത്വം നൽകിയ എല്ലാ അധ്യാപകരെയും മാനേജ്മെന്റും പി ടി എ യും അനുമോദിച്ചു.
You must be logged in to post a comment Login