Connect with us

Hi, what are you looking for?

CRIME

വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കോട്ടപ്പടി സ്വദേശി പോലീസ് പിടിയിൽ

കോതമംഗലം : വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ. കോട്ടപ്പടി ചേറങ്ങനാൽ പരുത്തേലിൽ വീട്ടിൽ രാജൻ (43) നെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. കഴിഞ്ഞ 17 ന് ഉച്ചയ്ക്ക് ആണ് സംഭവം. മേക്കപ്പാലയിൽ വാടകയ്ക്കു താമസിക്കുന്ന അബി എന്നയാളുടെ വീടിന്‍റെ വാതിൽ കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവന്‍റെ സ്വർണ്ണവും, 3000 രൂപയും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പോലീസിന്‍റെ ശാസ്ത്രീയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. ഇയാൾ സ്വന്തം ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ട് വച്ച് മോഷണം നടത്തുകയും ഓട്ടോ റിക്ഷയിൽത്തന്നെ കടന്നുകളയുകയുമാണ് ചെയ്യുന്നത്. മൂവാറ്റുപുഴ ഭാഗത്ത് നടന്ന കളവു കേസിൽ ജയിലിലായിരുന്ന രാജൻ പത്ത് ദിവസം മുമ്പാണ് കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മൂന്ന് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ എം.കെ.സജീവ് എസ്.ഐമാരായ ടി.ബി.ബിബിൻ, അബ്ദുൾ ജലീൽ എസ്.സി.പി. ഒ അനീഷ് കുര്യാക്കോസ് സി.പി.ഒ അനീഷ് കുമാർ, നിസാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

You May Also Like

CRIME

കോതമംഗലം : വിസ തട്ടിപ്പ് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പിള്ളി നീലംപുഴ വീട്ടിൽ തോമസ് എൻ ഐസക് (51), തമിഴ്നാട് തിരിച്ചിറപ്പിള്ളി ഒരയൂർ പ്രദീപ് കുമാർ (42) നെയുമാണ് കോതമംഗലം...

NEWS

കോതമംഗലം : 3.73 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ദൂരം നിർമ്മിക്കുന്ന ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പിണ്ടിമന...

NEWS

കോതമംഗലം: പാനിപ്ര- വടാശ്ശേരി ഗവ.യു പി സ്കൂളിൻറെ 77- മത് വാർഷികം നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . കുട്ടികളുടെ കലാപരിപാടികൾ ‘കലയാട്ടം’ പ്രമുഖ സിനിമ ആർട്ടിസ്റ്റ്...

CRIME

കോതമംഗലം: തങ്കളം ബിഎസ് എൻഎൽ ഓഫീസിന്റെ കോംബൗഡിൽ നിന്നും മോഷണം നടത്തിയ തൃക്കാരിയൂർ  വില്ലേജ് മുണ്ടയ്ക്കപ്പടി പൂവത്തും ചോട്ടിൽ ബാപ്പുട്ടി മകൻ 40 വയസ്സുള്ള അബ്ദുൾ നാസർ , കീരംപാറ പുന്നേക്കാട് കുന്നുംപുറത്ത്...

NEWS

ഷാനു പൗലോസ് കോതമംഗലം : സംസ്ഥാനം ഇന്ന് വരെ കണ്ടതിൽ ഏറ്റവും വലിയ തട്ടിപ്പിൽ കോതമംഗലത്തും നിരവധി വീട്ടമ്മമാർക്ക് പണം നഷ്ടപ്പെട്ടു. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസേർച്ച് ആൻ്റ് ഡെവലപ്മെൻ്റൽ...

NEWS

കോതമംഗലം :- കോട്ടപ്പടിക്കു സമീപം വാവേലിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ചാക്കോയുടെ പശുവിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. സമീപത്ത് വലിയ കാല്പാടുകൾ കണ്ടതിനാൽ കടുവയാണെന്ന് നാട്ടുകാർ സംശയം...

CRIME

കോതമംഗലം : കോതമംഗലം പുതുപ്പാടിയിൽ അനധികൃത മണ്ണെടുപ്പ് ടിപ്പർലോറിയും , മണ്ണ് മാന്തി യന്ത്രവും പൊലീസ് പിടികൂടി. കോതമംഗം സി ഐ പി ടി ബിജോയി എസ് ഐ മൊയ്തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ്...

NEWS

കോതമംഗലം : സഹായിക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെവെളിച്ചം പകരുമ്പോളാണ് ഏതൊരാഘോഷവും മനോഹരമാകുന്നത്. സഹപാഠിയുടെ പിറന്നാൾ ദിനത്തിൽ കരുതലിന്റെ പുതുവെളിച്ചവുമായി കാരുണ്യത്തിന്റെ തണലേകുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അവസാനവർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ....

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം: സാറാമ്മ വധത്തിൻ്റെ ഭീതി വിട്ടുമാറുന്നതിന് മുൻപേ വീണ്ടും പിണ്ടിമനയും ചേലാടും പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിക്കൽ ജനം പരിഭ്രാന്തിയിൽ. പൊലിസ് പ്രതിയുടെ സിസിടിവ ദ്യശ്യം പുറത്ത് വിട്ടു. അന്വേഷണം ഊർജിതമാക്കിയതായി കോതമംഗലം...

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

error: Content is protected !!