Connect with us

Hi, what are you looking for?

CRIME

ദുരൂഹസാഹചര്യത്തില്‍ ആക്രിവ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു.

കോതമംഗലം : അയിരൂര്‍പ്പാടത്ത് ദുരൂഹസാഹചര്യത്തില്‍ ആക്രിവ്യാപാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ശേഷമാണ് റോഡരുകില്‍ മൃതദേഹം കണ്ടെത്തിയത്. പിണ്ടിമന സ്വദേശി കുമ്പശ്ശേരി മൈദീൻ ആണ് കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ നെടുമലത്തണ്ട് -ആനോട്ടുപാറ റോഡിലെ റബർ എസ്റ്റേറ്റിൻ്റെ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തീർത്തും വിജന പ്രദേശമാണിത്. ക്രൈയിംബ്രാഞ്ചും പോലീസും സ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തുന്നുണ്ട്.

ഏകദേശം 2 മണിയോടെയാണ് മൃതദേഹം റബർ തോട്ടത്തിൽ കണ്ടെത്തിയത്. ഫോറെൻസിക് വിഭാഗം സ്ഥലത്ത് എത്തി വിശദമായ പരിശോധന ആരംഭിച്ചു.

You May Also Like

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കോതമംഗലം : താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ. വാരപ്പെട്ടി, കോട്ടപ്പടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പാമ്പുകളെ പിടികൂടിയത്. ഇതിന് മുൻപ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ നിന്നും മലമ്പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു....

NEWS

കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...

NEWS

കോതമംഗലം :കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കുടിവെള്ളക്കിണറ്റില്‍ വീണു സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കോട്ടപ്പടി വടക്കുംഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് വിച്ചാട്ട് വര്‍ഗീസിന്റെ കുടിവെള്ളക്കിണറ്റിൽ കാട്ടാന വീണത്. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ സമാനമായി...

NEWS

കോതമംഗലം – കോട്ടപ്പടിയിൽ വീടിൻ്റ മുറ്റത്തു നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി.മൂന്നാംതോട്, അംഗൻവാടിക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് വിറകുകൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ ഉച്ചയോടെയാണ് വീട്ടുകാർ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ...

NEWS

കോട്ടപ്പടി : വടശ്ശേരി കവലയില്‍ സ്ഥാപിച്ച ബിജെപിയുടെ കൊടി സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് വടാശ്ശേരി കവലയില്‍ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ച് ചേറങ്ങനാല്‍ കവലയില്‍ പ്രതിഷേധ യോഗവും നടത്തി. ബിജെപി കോട്ടപ്പടി...

NEWS

കോട്ടപ്പടി: കോട്ടപ്പടി നോർത്ത് എൽപി സ്കൂളിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഓപ്പൺ എയർ സ്റ്റേഡിയം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ ആന കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പേരിൽ കോട്ടപ്പടി പോലീസ് സ്റ്റേഷൻ എടുത്ത കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്ത്...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലം വെറ്റിലപ്പാറയില്‍ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തില്‍ ഗുരുതരമായ...

error: Content is protected !!