Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിൽ എസ് സി പ്രമോട്ടർമാരില്ല; അവഗണന ഏറ്റുവാങ്ങി പട്ടിക വർഗ വിഭാഗം.

  • ജെറിൽ ജോസ് കോട്ടപ്പടി

കോതമംഗലം : രണ്ടു വർഷത്തോളം പ്രമോട്ടർ മാരെ നിയമിക്കാതെ പട്ടിക ജാതി ഉന്നമന പ്രവർത്തനങ്ങൾ അവതാളത്തിലായി കോട്ടപ്പടി പഞ്ചായത്ത്. 2019 നവംബർ മാസം നിലവിൽ ഉണ്ടായിരുന്ന പ്രമോട്ടർ രാജി വച്ചു പോയതിനു ശേഷം മറ്റൊരു പ്രമോട്ടറെ നിയമിക്കാൻ ജില്ലാ പട്ടിക ജാതി വകുപ്പ് ഇത് വരെ തയാറായിട്ടില്ല. പട്ടിക ജാതി വകുപ്പിന്റെ പദ്ധതകൾ എല്ലാം തന്നെ അനഹരുടെ അടുക്കൽ എത്തുന്നു എന്നത് ആണ് ഏറ്റവും വലിയ പ്രശ്നം. ഏകദേശം 800ൽ അധികം കുടുംബങ്ങൾ ഉള്ള പഞ്ചായത്തിൽ ആനുകൂല്യങ്ങൾ കിട്ടി കൊണ്ട് ഇരിക്കുന്നവർക്ക് തന്നെ വീണ്ടും പദ്ധതികൾ കൊടുത്തു തലയൂരുകയാണ് പഞ്ചായത്ത്‌ ചെയ്യുന്നത്. നിലവിൽ പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറിക്ക് ആണ് എസ്. സി പ്രമോട്ടറുടെ അധിക ചുമതല. കൊവിഡ് മൂലം ഗ്രാമ സഭകൾ കൂടാത്തത് കാരണം വാർഡ് തലത്തിൽ ഫോമുകൾ വിതരണം ചെയ്തു ഗുണഭോക്താക്കളെ കണ്ടത്തുകയാണ് പഞ്ചായത്തുകൾ ചെയ്യുന്നത്. അതിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടോ എന്ന് കണ്ടതുക പ്രയാസമുള്ള കാര്യമാണ്.

രണ്ടാം വാർഡിൽ താമസിക്കുന്ന കാർത്തിക എന്ന് പേരുള്ള ഗുണഭോക്താവിന് പട്ടികജാതി വകുപ്പിൽ നിന്നുള്ള വീട് മെയിന്റനൻസ് ഉള്ള തുക അനുവദിച്ചു. ഏറെ കാലമായിട്ടും തനിക്കു ലഭിച്ച തുക കിട്ടാതെ വന്നപ്പോൾ അന്വേഷിച്ചപ്പോഴാണ് മറ്റൊരാൾക്ക്‌ ലഭിച്ചു പോയിന്നുള്ള സത്യം മനസ്സിലാക്കിയത്. വിവരങ്ങൾ തേടി പട്ടികജാതി ഓഫീസിൽ എത്തിയപ്പോൾ മൂന്നാം വാർഡിൽ കാർത്തിക എന്ന് പേരുള്ള തന്റെ അതേ വീട്ടുപേരുള്ള ബന്ധുവിന് വീട് മൈന്റെൻസിനുള്ള തുക കിട്ടി എന്ന് അറിഞ്ഞത്. എല്ലാം കഴിഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥർക്ക് തങ്ങൾക്ക് പറ്റിയ അമളി മനസ്സിലായത്. ഒരു പട്ടികജാതി പ്രമോട്ടർ ഇല്ലാത്തതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

എത്രയും വേഗം പട്ടികജാതി പ്രമോട്ടറെ നിയമിച്ചില്ല എങ്കിൽ കിട്ടുന്ന ആനുകൂല്യങ്ങൾ എല്ലാം അനർഹർ കയ്യടക്കും . തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് നിവേദനം കൊടുക്കാൻ ഒരുങ്ങുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ എസ്. സി വിഭാഗം ജനത. പിന്നോക്ക സമുദായ ങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കണ്ടവർ തന്നെ അതിനു പാര പണിയുമ്പോൾ നഷ്ടമാകുന്നത് കുറേ പാവങ്ങളുടെ സ്വപ്‌നങ്ങളാണ്

You May Also Like

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...