കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ മുന്തൂർ എസ് സി കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന,ദേവസ്വവും പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനു വിജയനാഥ്,ആഷ ജയിംസ്,വാർഡ് മെമ്പർ ജിജി സജീവ്,സി പി ഐ എം ഏരിയാ സെക്രട്ടറി കെ എ ജോയി,ഉപദേശക സമിതി അംഗം സി പി എസ് ബാലൻ,മുൻ വാർഡ് മെമ്പർ അഭിജിത്ത് എം രാജു,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ടി എം വർഗീസ്,സജീവൻ എന്നിവർ സന്നിഹിതരായിരുന്നു.ജില്ലാ പട്ടികജാതി വികസന ഓഫീസർ സന്ധ്യാ കെ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ എൽദോസ് എം പി നന്ദിയും പറഞ്ഞു.
