കോട്ടപ്പടി : കോട്ടപ്പടിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി. കോട്ടപ്പടി പഞ്ചായത്ത് സമിതിയുടെ രണ്ടാംഘട്ട സമരം പ്രസിഡന്റ് സീനത്ത് അരുണിന്റെ അധ്യക്ഷതയിൽ നടന്നു. മണ്ഡലം സെക്രട്ടറി പി കെ സത്യൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജയകുമാർ വെട്ടിക്കാടൻ മുഖ്യപ്രഭാഷണം നടത്തി.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും വിദ്യാർത്ഥികളും സഞ്ചരിക്കുന്ന വഴിയിൽ ആണ് വെള്ളക്കെട്ട്. അശാസ്ത്രീയ രീതിയിലുള്ള നിർമ്മാണ പ്രവർത്തങ്ങൾ നിർത്തി, റോഡ് ഉയർത്തി മഴവെള്ളം സുഗമമായി ഓടയിലൂടെ ഒഴുകുവാനുള്ള രീതിയിലുള്ള പ്രവർത്തികൾ നടത്തണമെന്ന് ജയകുമാർ ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന വലിയ സമരങ്ങളുടെ സൂചനാസമരം ആയി ഈ സമരത്തെ കണ്ടാൽ മതിയെന്നും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ബിജെപി ഇതിന്റെ പിന്നിൽ ഉണ്ടാകുമെന്നും ഇരുവരും അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ജന സെക്രട്ടറി അജയൻ ആയപ്പാറ, വൈസ് പ്രസിഡണ്ടുമാരായ ടിവി ശിവൻ, എൻ എ നടരാജൻ, പഞ്ചായത്ത് സമിതി അംഗമായ പി വി ചന്ദ്രൻ, അജി പാനിപ്ര തുടങ്ങി ബൂത്ത് പ്രസിഡന്റ് മാർ, ജന സെക്രട്ടറി, കൺവീനർമാർ തുടങ്ങി പാർട്ടി സജീവ പ്രവർത്തകർ പങ്കെടുത്തു.
