കോട്ടപ്പടി : തോളേലി സ്കൂളിന് സമീപത്തു താമസിക്കുന്ന കാക്കനാട്ട് വീട്ടിൽ പൗലോസിന്റെ മക൯ മാത്യു കെ പോൾ (മാത്തുകുട്ടി) (54) ഇന്നലെ നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞു. വീടിന് സമീപത്തുള്ള റോഡിലൂടെ അശ്രദ്ധമായി വന്ന ഇന്നോവ കാർ മാത്യുവിന്റെ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിൽ നിന്ന് തെറിച്ചു വീണ മാത്യുവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. കോട്ടപ്പടി ചേറങ്ങനാൽ കവലയിലെ ഓട്ടോ തൊഴിലാളിയും പൊതുപ്രവർത്തകനുമായിരുന്നു ഇദ്ദേഹം. സംസ്കാര ശിശ്രുഷ 30/05/2020 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ. തുട൪ന്ന് തോളേലി സീനായ്ഗിരി സെയിന്റ് മേരീസ് യാക്കോബായ പള്ളിയിൽ.
