കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കൈനിക്കുടി തണ്ട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വേണു മുഖ്യ പ്രഭാഷണം നടത്തി. കോട്ടപ്പടി പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ കൈനിക്കുടി തണ്ട് കോളനി നിവാസികളുടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനാണ് പരിഹാരമാകുന്നതെന്നും, പ്രദേശ വാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടെതെന്നും എം എൽ എ പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എൻ ശശി,സെബാസ്റ്റ്യൻ പറമ്പിൽ,ജോയി എബ്രഹാം,ബിസി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
