കോതമംഗലം : യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.റോണി മാത്യുവിൻ്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ്സ് എം കോതമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും മുൻസിപ്പൽ കൗൺസിലറുമായ അഡ്വ. ജോസ് വർഗീസ്, യൂത്ത്ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം ജോമി എബ്രഹാം, കേരള കോൺഗ്രസ്സ് എം ജില്ലാ കമ്മിറ്റി അംഗവും കോട്ടപ്പടി പഞ്ചായത്ത് മെമ്പറുമായ സണ്ണി വർഗീസ്, കേരള വിദ്യാർത്ഥി കോൺഗ്രസ്സ് എറണാകുളം ജില്ലാ പ്രസിഡൻ്റ് അലൻ സ്കറിയ, ബിനിൽ വാവേലി തുടങ്ങിയവർ മലയാറ്റൂർ ഡി.എഫ്.ഒ യുമായി അടിയന്തിര കൂടിക്കാഴ്ച്ച നടത്തി. കോട്ടപ്പടി വാവേലിയിൽ കഴിഞ്ഞ രാത്രി ഫോറസ്റ്റ് വാച്ചർമാർ സഞ്ചരിച്ചിരുന്ന ബൈക്ക് തുമ്പിക്കൈ കൊണ്ട് തല്ലിത്തകർക്കുകയും വാച്ചർമാരിൽ ഒരാളെ ഗുരുതരമായി ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു അടിയന്തിര കൂടിക്കാഴ്ച്ച നടന്ന്.
