Connect with us

Hi, what are you looking for?

SPORTS

ഫുട്ബോൾ ലഹരിയിലൂടെ ഒരു നാടിന്റെ ആദരവ് ഏറ്റുവാങ്ങി കോട്ടപ്പടി ഫുട്ബോൾ അക്കാദമിയുടെ അമരക്കാരൻ

കോട്ടപ്പടി : കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി നോർത്ത് എൽ പി സ്കൂളിലെ കുട്ടികൾ കോട്ടപ്പടി ഫുട്ബോൾ അക്കാദമിയുടെ (KFA) അമരക്കാരനായ ബോബി മത്തായി തറയിൽ കോട്ടപ്പടിയെ ആദരിച്ചു. വളർന്നു വരുന്ന നാളെയുടെ പ്രതിഭകൾ എന്ന വിഷയത്തെ ആസ്‌പദമാക്കി കുട്ടികളുമായി ബോബി ആശയ സംവാദം നടത്തുകയും ചെയ്‌തു. ലഹരിയുടെ പിറകെ പോകുന്ന ഇന്നത്തെ തലമുറക്ക് ഫുട്ബോൾ ഒരു ലഹരിയാക്കി മാറ്റുന്നതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിനും, ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്നതിനും ഫുട്ബോൾ ഒരു വിനോദത്തിനപ്പുറം ഒരു വികാരമാക്കി മാറ്റുവാനും സാധിക്കുമെന്ന് ബോബി പറഞ്ഞു.

വിവിധ വിഭാഗങ്ങളിലായി കുട്ടികൾക്ക് തികച്ചും സൗജന്യമായി ഫുട്ബോൾ പരിശീലനം നൽകി വരുന്നു. കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി ഭരണ സമിതിയുടെയും നാട്ടുകാരുടേയും സഹകരണം എടുത്ത് പറഞ്ഞ നാടിന്റെ ഈ യുവ പ്രതിഭക്ക് ആദരമർപ്പിക്കുന്നതിന് കുട്ടികൾ ജൈവവൈവിധ്യ ഉദ്യാനത്തിലെ പൂച്ചെണ്ടും പുസ്തകങ്ങളും നൽകി. SMC ചെയർമാൻ ശ്രീ. അനിൽകുമാർ പൊന്നാടയണിയിച്ചു. മോളി ടീച്ചർ, നിത്യ ടീച്ചർ, സ്കൂൾ ലീഡർ മാസ്റ്റർ: ആരോമൽ തങ്കച്ചൻ എന്നിവർ സംസാരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...