- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ടിന് അപൂർവ്വ നേട്ടം. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് തിയോളജിക്കൽ സ്റ്റഡീസിന് സ്കോളര്‍ഷിപ്പോടെ പ്രവേശനം നേടി അമേരിക്കയിൽ പഠനം നടത്തുന്നതിനിടയിലാണ് ഫാ.ടോണി കോരക്ക് മൂന്ന് വർഷത്തെ മാസ്റ്റർ ഓഫ് ഡിവിനിറ്റി കോഴ്സിലേക്ക് ബോസ്റ്റൺ യൂണിവേഴ്സിറ്റിയുടെ ഫുൾ
സ്കോളർഷിപ്പോടെ പഠിക്കുന്നതിന് നിർദ്ദേശം ലഭിച്ചത്. ഇതോടൊപ്പം പഠനത്തിൻ്റെ ഭാഗമായി ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഹാർവാർഡ് ഡിവിനിറ്റി സ്കൂൾ നടത്തുന്ന കോഴ്സുകൾ പഠിക്കുവാനും ഹാർവാഡിലെ ക്ലാസുകളിൽ പങ്കെടുക്കുവാനുമുള്ള അപൂർവ്വ അവസരവും ബോസ്റ്റൺ യൂണിവേഴ്സിറ്റി ഫാ.ടോണിക്ക് നൽകിയിട്ടുണ്ട്. അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലയിലെ കോട്ടപ്പടി മോർ കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് ഫാ.ടോണി കോര.
