കോട്ടപ്പടി : കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു. കോട്ടപ്പടി മഠത്തുംപടിയിൽ നിന്നും പാറച്ചാലിപാറക്ക് പോകുന്ന വഴിയിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പലതവണ പൈപ്പ് പൊട്ടി നന്നാക്കിയ സ്ഥലത്തു തന്നെയാണ് ഇപ്രാവശ്യവും പൊട്ടിയിരിക്കുന്നത്. ചെരിപ്പിന്റെ ഭാഗം ഉപയോഗിച്ച് വരെ പൊട്ടിയ പൈപ്പ് നന്നാക്കി വിവാദം ഉണ്ടായതാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലും, വാട്ടർ അതോറിറ്റിയിലും അറിയിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് ഉപഭോഗ്താക്കൾ പറയുന്നു. അടിയന്തിരമായി പൈപ്പ് നന്നാക്കി കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
