കോട്ടപ്പടി: കോട്ടപ്പടിയിൽ നിന്നും കോവിഡ് രോഗബാധ സംശയിക്കപ്പെടുന്നയാളെ ആരോഗ്യ വകുപ്പ് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയായ ഇയാൾ കരിങ്കല്ല് പണിക്കായിട്ടാണ് കോട്ടപ്പടിയിൽ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കോവിഡ് പരിശോധനക്ക് വിധേയനായ ഇദ്ദേഹത്തോട് ക്വാറന്റിനിൽ പോകുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇന്ന് ആരോഗ്യ വകുപ്പ് ടവർ ലൊക്കേഷൻ നോക്കിയപ്പോൾ കോട്ടപ്പടിയിൽ ഉള്ളതായി മനസ്സിലാക്കുകയും, തുടർന്ന് ഇയാളെ ആരോഗ്യ വകുപ്പും പോലീസും ചേർന്ന് ചെറങ്ങനാൽ കവലയിൽ നിന്നും പിടികൂടി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. കോതമംഗലത്തു നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ഇദ്ദേഹം സമ്പർക്കം പുലർത്തിയെന്ന് കരുതുന്ന കടയും, ചേറങ്ങനാൽ കവലയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും അണുവിമുക്തമാക്കുകയും ചെയ്തു. .
