കോട്ടപ്പടി : കേരളത്തിലുടനീളം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാനപ്രകാരം കോട്ടപ്പടിയിൽ കരിദിനം ആചരിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ കെ സുരേഷ് പ്രതിഷേധപ്രകടനത്തിനു നേതൃത്വം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം കെ വേണു, യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ജെറിൻ ബേബി, ബ്ലോക്ക് സെക്രട്ടറിമാരായ ബേസിൽ ഷാജി,വാഹിദ് പാനിപ്ര ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി വി മൈദീൻ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ജിജി സാജു, വാർഡ് മെമ്പർ ഷൈമോൾ ബേബി, എം കെ സുകു, സി കെ ജോർജ് എന്നിവർ പങ്കെടുത്തു.
