കോട്ടപ്പടി : വിശക്കുന്നുണ്ടോ…. പക്ഷേ ഭക്ഷണം കിട്ടാന്‍ വഴിയില്ല…! ഒട്ടും ആശങ്കപ്പെടേണ്ടതില്ല, കോട്ടപ്പടി പഞ്ചായത്തിൽ ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ വീടുകളിൽ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം ലഭിക്കാൻ നിവൃത്തിയില്ലാത്തവര്‍ക്കും യഥാസമയം ഭക്ഷണം എത്തിക്കുന്നതിനായി കോട്ടപ്പടിയിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷണമില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്കും അതിഥി തൊഴിലാളികൾക്കും ഈ അടുക്കള പ്രയോജനപ്പെടുത്താം. ഒറ്റയ്ക്ക് കഴിയുന്നവര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത വയോജനങ്ങള്‍ക്കും വീടും സ്ഥലവും അനുബന്ധ വിവരങ്ങളും നല്‍കിയാല്‍ ഭക്ഷണം വീട്ടിലെത്തും.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചു പൂട്ടൽ കാരണം സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചൺ കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്. കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്കു ഭക്ഷ്യ ധന്യങ്ങളും ഭക്ഷണ പൊതികളും വിതരണം ചെയ്ത തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ എംകെ വേണു, എംകെ എൽദോസ്, സെക്രട്ടറി ഷംസുദീൻ, അസിസ്റ്റന്റ് സെക്രട്ടറി രമേശ്, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ നിന്ന് സി.ഐ ശ്രീജിത്ത്, എ എസ് ഐ വേണു, സുനിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
https://www.facebook.com/937260482991296/posts/3003265936390730/
കമ്മ്യൂണിറ്റി കിച്ചൻ, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്,
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ – 9496045812, 9496045813