കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ കവലയിലുള്ള അനസിന്റെ തേപ്പു കടയിൽ സിറ്റി ഹോം ഡെക്കോർ സ്ഥാപനത്തിന്റെ ഉടമ ചേന്നോത്തുമാലി ജോർജ്ജ് തുണിത്തരങ്ങൾ ഇസ്തിരിയിടാനായി കൊടുത്തിരുന്നു. അതിഥി തൊഴിലാളിയായ ബിലാൽ അതിൽ പന്തീരായിരം രൂപ കാണുകയും അത് അങ്ങനെ തന്നെ തിരിച്ചു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മാർത്ഥതയ്ക്കും സത്യന്ധതയ്ക്കും സന്മനസ്സിനും അംഗീകാരമായി ഒരു പാരിതോഷികം നൽകാൻ ജോർജ്ജ് തയ്യാറാവുകയും, കോട്ടപ്പടി സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്.സി, ബിലാലിനെ ആദരിക്കുകയും ചെയ്യുന്നു.
