കോട്ടപ്പടി: മലമ്പനി നാവാരണ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയതിൻ്റെ ഭാഗമായി കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ തദ്ദേശിയമായി മലമ്പനി റിപ്പോർട്ട് ചെയ്യാത്തതിനാലാണ് പഞ്ചായത്ത് മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. അതിഥി തൊഴിലാളികളുടെ ഇടയിൽ സ്ക്രീനിംഗ് ക്യാമ്പ്, ഫീവർ സർവ്വെ, മലമ്പനി രക്തപരിശോധന ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ തുടരും.
മലമ്പനി വിമുക്ത പ്രഖ്യാപനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനി ഗോപി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ മെറ്റിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സാറാമ്മ ജോൺ പഞ്ചായത്ത് അംഗങ്ങളായ ജിജി സജീവ്, റംല മുഹമ്മദ്,ബിജി.പി.ഐസക്ക്,സന്തോഷ് അയ്യപ്പൻ, മെഡിക്കൽ ഓഫീസർ ഡോ. ജെറാർഡ് ഗോർക്കിങ്ങ് മാത്യു,ഹെൽത്ത് ഇൻസ്പെക്ടർ തമ്പി സുരേഷ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തകർ, ആശപ്രവർത്തകർ എന്നിവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ശ്രീ.രമേഷ് കെ.എൻ നന്ദി പറഞ്ഞു.