കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനും റൂറല്‍ ജില്ലയിലെ പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ഓഫീസിനും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവല്‍ക്കരണം, ഭൗതിക സാഹചര്യങ്ങള്‍, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് 20 ന് രാവിലെ 11ന് കോട്ടപ്പടി പോലീസ് സ്റ്റേഷനില്‍ റേഞ്ച് ഡി.ഐ.ജി ഡോ.എസ്.സതീഷ് ബിനോ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി എം.ഹേമലത മുഖ്യ പ്രഭാഷണം നടത്തും. ഐഎസ്ഒ പ്രതിനിധി എന്‍.ശ്രീകുമാര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിയ്ക്കും. പെരുമ്പാവൂര്‍ എഎസ്പി ശക്തി സിംഗ് ആര്യ അധ്യക്ഷത വഹിക്കും
