Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം: പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

കോതമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പോലീസ് നരനായാട്ട് അവസാനിപ്പിക്കുക അധോലോക സർക്കാർ രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

പോലീസ് സ്റ്റേഷനിൽ മുന്നിൽ പോലീസ് ബാരിക്കേഡ് തീർത്തു പ്രവർത്തകരെ തടഞ്ഞു ശേഷം പ്രവർത്തകർ റോഡ് ഉപരോധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് TM അമീൻ അധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ച് KPCC ജനറൽ സെക്രട്ടറി അഡ്വ:BA മുത്തലിബ് ഉദ്ഘാടനം ചെയ്തു. എ ജി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. ലിനോ തോമസ് സ്വാഗതം പറഞ്ഞു.

അഡ്വ: കെ എ ആബിദ് അലി,എം എസ് എൽദോസ്,ഷെമീർ പനയ്ക്കൽ,കെ പി റോയ്‌ ,ബോബൻ ജേക്കബ്,എൽദോസ് കീച്ചേരി ,എം എ കരിം,എം കെ വേണു,ലിനോ തോമസ് ,പി എം നവാസ്,അനൂപ് ജോർജ്ജ്,ഷൈജൻറ് ചാക്കോ,പി ടി ഷിബി,അനൂപ് കാസിം,പി എസ് നജീബ്,സലിം മംഗലപ്പാറ ,സാബു ജോസ്‌,എൽദോസ് എം കെ തുടങ്ങിയവർ പ്രസംഗിച്ചു. അസ്ലം കബീർ ,വാഹിദ് പാനിപ്ര , ബിനോയ് ജോഷ്വ,എബിൻസ് വർഗീസ്,അനീസ് റഹ്മാൻ,അഖിൽ ആന്റണി,ജെറിൻ ബേബി ,സുബൈർ നെല്ലിക്കുഴി ,എൽദോസ് എൻ ഡാനിയൽ,അരുൺ അയ്യപ്പൻ,അനീസ് പുളിക്കൽ,ആഷിക് കരിം,ജോഫിൻ വർഗീസ്,തുടങ്ങിയവർ നേതൃത്വം നൽകി.

https://www.facebook.com/kothamangalamvartha/posts/1054967571628583

 

You May Also Like

NEWS

കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

error: Content is protected !!