Connect with us

Hi, what are you looking for?

NEWS

വിദ്യാർത്ഥികളിലൂടെ പച്ചക്കറി വികസനം-കൃഷി വകുപ്പു മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു.

കോതമംഗലം : വിദ്യാർത്ഥികളിൽ കാർഷിക സംസ്‍കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയിലുൾപ്പെടുത്തി യെൽദോ മാർ ബസേലിയോസ് കോളേജിന് അനുവദിച്ച പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ് നിർവഹിച്ചു. കൂടാതെ ,വിദ്യാർത്ഥികളിൽ നിന്ന് സമാഹരിക്കുന്നതും, കോളേജ് ക്യാമ്പസ്സിൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ ജൈവ പച്ചക്കറി അഗതിമന്തിരങ്ങളിലും അർഹരായ പൊതുജനങ്ങൾക്കും സൗജന്യമായി എത്തിക്കുന്ന ‘കരുതൽ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും ഉത്ഘാടനവും നിർവ്വവിച്ചു. വിദ്യാർത്ഥികളും, അദ്ധ്യാപകരും, കൃഷി ഉദ്യോഗസ്ഥരും അടങ്ങുന്ന സദസ്സിൽ ഓൺലൈൻ വഴിയാണ് കൃഷിമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.

മുനിസിപ്പൽചെയർമാൻ ശ്രീ കെ.കെ. ടോമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷെവലിയാർ പ്രൊഫ. ബേബി എം വർഗീസ് സ്വാഗതവും കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. വി അനിതകുമാരി പദ്ധതി സമർപ്പണവും നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ എം ജോർജ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി വി.പി സിന്ധു, അസിസ്റ്റന്റ് അഗ്രിക്കൾചർ ഓഫീസർ ശ്രീ. ഇ.പി. സാജു, ശ്രീമതി രാജി രാമകൃഷ്ണൻ നായർ, ശ്രീ. ലൈജു ഇ കെ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർ ണയവുമായി ബന്ധപ്പെട്ട് ഒക്ടോബർ 9ന് ദേശീയ വന്യജീവി ബോർഡ് യോഗം ഈ വിഷയം പരിഗണിച്ചില്ലായെന്നും സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്നുള്ള ചില...

NEWS

കോതമംഗലം: കോതമംഗലം അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന അഗ്രോ ടൂറിസം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയിട്ടുള്ള വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ് നിര്‍വഹിച്ചു....

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

error: Content is protected !!