കോതമംഗലം : കണ്ണൻ ദേവൻ കമ്പനിയുടെ വ്യാപാരദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ടും അകാരണമായി കേരളത്തിലുടനീളം പിരിച്ചു വിട്ട വിതരണക്കാരെ മുഴുവൻ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഓൾ കേരള ഡിസ്ട്രിബ്യുട്ടെഴ്സ് അസോസിയേഷൻനും കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയും സംയുക്തമായി സമരം നടത്തി. കോതമംഗലത്തു മാർക്കറ്റിലും, പോസ്റ്റ് ഓഫീസ് ജംഗ്ഷനിലുമാണ് നിൽപ് സമരം നടത്തിയത് .
കോതമംഗലം മാർക്കറ്റിൽ നടന്ന സമരം കേരള വ്യാപാരി വ്യവസായി സമിതി മാർക്കറ്റ് യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് കെ ഇ നൗഷാദ് ഉത്ഘാടനം ചെയ്തു. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം മേഖല പ്രസിഡന്റ് ഇ. കെ. സേവ്യർ ഉത്ഘാടനം ചെയ്തു. ടൌൺ യൂണിറ്റ് സെക്രട്ടറി മൈതീൻ ഇഞ്ചകുടി സന്നിഹിതനായിരുന്നു. എ കെ ഡി എ കോതമംഗലം യൂണിറ്റ് പ്രസിഡന്റ് സിബി പോൾ നന്ദി രേഖപ്പെടുത്തി.സെക്രട്ടറി കോളിൻസ് മാത്യു, ട്രഷറർ രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം നഗരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രതിക്ഷേധ റാലിയും നടത്തി.
25000ൽ പരം മൊത്ത വിതരണക്കാർ തങ്ങളുടെ 8000ൽ പരം വിതരണ വാഹനം നിരത്തിലിറക്കാതെ സംസ്ഥാനത്തെ വിവിധങ്ങളായ 800ൽ പരം കേന്ദ്രങ്ങളിൽ പ്രതിക്ഷേധ സമര പരിപാടികൾ സംഘടിപ്പിച്ചു. ടാറ്റ കമ്പനി യുടെ കണ്ണൻ ദേവൻ തേയില, ടാറ്റ സാൾട്ട്, ടാറ്റാ കോഫി എന്നിവയുടെ കേരളത്തിലെ 67 മൊത്ത വിതരണക്കാരെ ഏക പക്ഷിയമായി പിരിച്ചു വിട്ടതിനെതിരെയാണ് സമരം നടത്തിയത്.