കോതമംഗലം : മാലിന്യങ്ങളും മണ്ണും വീണ് മൂടിയ ഓടകളും തോടുകളും വൃത്തിയാക്കി അടിയന്തിരമായി തൃക്കാരിയൂർ, തങ്കളം, കോതമംഗലം ടൗണിലേയും വെള്ളക്കെട്ട് മൂലം ദുരിതത്തിലാവുന്ന വ്യാപാരികളുടെ പ്രതിസന്ധി പരിഹരിക്കണമെന്നും കോതമംഗലം റവന്യൂ ടവറിലെ വാടകക്കാരുടെ പ്രതിസന്ധി പരിഹരിക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ സമ്മേളനം ആവശ്യപെട്ടു.
കോതമംഗലം റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച്ച 2 മുതലാണ് സമ്മേളനം നടന്നത്. വ്യാപാരികൾ പട്ടണത്തിൽ പ്രകടനമായി പോയി ബസ്സ്റ്റാന്റ് പരിസരത്തുള്ള കൊടിമരത്തിൽ പതാക ഉയർത്തിയതിന് ശേഷമാണ് കോതമംഗലം ഏരിയ പരിധിയിലെ 14 യൂണിറ്റുകളിൽ നിന്നും വ്യാപാരികൾ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചത്.
ഏരിയ പ്രസിഡന്റ് MU അഷ്റഫ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം CPIM ഏരിയ സെക്രട്ടറി R അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. അനുശോചന പ്രമേയം ജില്ല അംഗം PH ഷിയാസ്, സ്വാഗതം ഏരിയ ട്രഷറാർ KA കുര്യാക്കോസ്, റിപ്പോർട്ട് ഏരിയ സെക്രട്ടറി KAനൗഷാദ്, സംഘടനാ റിപ്പോർട്ട് ജില്ല ജോ സെക്രട്ടറി K K ആസാദ്, നന്ദി ഏരിയ അംഗം NA രാമചന്ദ്രൻ തുടങ്ങിയവർ നിർവഹിച്ചു. ആദരണീയം 2019 ചടങ്ങ് തഹസീൽദാർ റേച്ചൽ Kവർഗീസ്,
കോതമംഗലം Cl യൂനസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് Dr അഞ്ജലി NU, ബേസിൽ സ്കൂൾ കായിക അദ്ധ്യാപിക ഷിബി മാത്യു തുടങ്ങിയവർക്ക് ഉപഹാരം നൽകി സമിതി ജില്ല പ്രസിഡന്റ് TM അബ്ദുൾ വാഹിദ് നിർവ്വഹിച്ചു.
പ്രതിഭാ പുരസ്ക്കാരം സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പിന് അർഹരായ അജിത്ത് മേലേരി, ഷമീർKB, സംസ്ഥാനസ്കൂൾ കായികമേളയിൽ 3 സ്വർണമെഡൽ നേടിയ അഭിഷേക് മാത്യു, സംസ്ഥാന സ്കേറ്റിംഗ് പുരസ്കാരത്തിനർഹയായ കുമാരി ഫഹറഷീദ് എന്നിവർക്ക് സമിതി ഏരിയരക്ഷാധികാരി അസീസ് റാവുത്തർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.മുതിർന്ന വ്യാപാരികളെ ജില്ല പഞ്ചായത്തംഗം KM പരീത് ആദരിച്ചു.
38 അംഗ ഏരിയ കമ്മിറ്റിയേയും പ്രസിഡൻറ് M U അഷ്റഫ്, സെക്രട്ടറി KAനൗഷാദ്, ട്രഷറാർ
കെ എ കുര്യാക്കോസ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. സമിതി ജില്ല സമ്മേളനം സിസംബർ 6, 7,8 തീയതികളിൽ കൂത്താട്ടുകുളത്ത് വച്ച് നടക്കും.
You must be logged in to post a comment Login