Connect with us

Hi, what are you looking for?

NEWS

കോതമംഗലം,വാരപ്പെട്ടി വില്ലേജുകളെ ഡിജിറ്റൽ റീ സർവ്വെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയതായി റവന്യൂ വകുപ്പ് മന്തി കെ രാജൻ നിയമസഭയിൽ.

കോതമംഗലം : കോതമംഗലം,വാരപ്പെട്ടി വില്ലേജുകളെ ഡിജിറ്റൽ റീ സർവ്വെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ വ്യക്തമാക്കി.കോതമംഗലം താലൂക്കിലെ റീ സർവ്വെ നടപടികൾ സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.താലൂക്കിൽ കുട്ടമ്പുഴ ഒഴികെ 12 വില്ലേജുകളിലും റീ സർവ്വെ നടപടികൾ പൂർത്തീകരിച്ചിട്ടില്ല എന്ന കാര്യം എം എൽ എ സഭയുടെ ശ്രദ്ധയിൽ പെടുത്തി.നൂറ് വർഷത്തോളം പഴക്കമുള്ളതും തിരുവിതാംകൂർ രാജാവിന്റെ കാലത്ത് തയ്യാറാക്കിയിട്ടുള്ളതുമായ റെക്കോഡുകളാണ് റീ സർവ്വെ പൂർത്തീകരിക്കാത്ത പന്ത്രണ്ട് വില്ലേജുകളിലും നിലവിലുള്ളതെന്നും ആയതിനാൽ ഭൂമിയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്ഥലമുടമകൾ നേരിടുന്നതും എം എൽ എ  ശ്രദ്ധയിൽ പെടുത്തി.ഒന്നാം ഘട്ടമായി പല്ലാരിമംഗലം വില്ലേജിൽ ആരംഭിച്ചിട്ടുള ഡിജിറ്റൽ റീ സർവ്വെ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും,രണ്ടാം ഘട്ടത്തിൽ താലൂക്കിലെ കൂടുതൽ വില്ലേജുകളെ ഡിജിറ്റൽ റീ സർവ്വെയിൽ ഉൾപ്പെടുത്തണമെന്നും  എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 918 വില്ലേജുകളിൽ മാത്രമാണ് റീ സർവ്വെ പൂർത്തിയാക്കിയിട്ടുള്ളത്.റീ സർവ്വെ പൂർത്തിയാകാത്ത വില്ലേജുകളിൽ ലഭ്യമായ ഓൾഡ്  സർവ്വെ റെക്കോഡുകൾ പ്രകാരമാണ് റവന്യൂ ഭരണം നടത്തി വരുന്നത്.റീ സർവ്വെ പൂർത്തിയാകാത്ത വില്ലേജുകളിൽ എല്ലാ ഭൂമികളുടയും മാപ്പുകൾ ലഭ്യമല്ലാത്തതാണ്.ഭൂ ഉടമസ്ഥർക്ക് വിവിധ ആവശ്യങ്ങൾക്കായി തങ്ങളുടെ ഭൂമി ഈട് വച്ച് സാമ്പത്തിക ആവശ്യങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടുന്നതിന് നാളതീകരിച്ച മാപ്പ് ആവശ്യമാണ്.ഇത്തരത്തിൽ റീ സർവ്വെ റിക്കാഡുകൾ ലഭ്യമല്ലാത്ത വില്ലേജുകളിൽ പല തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ സ്ഥലം ഉടമകൾ നേരിടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ആയതിനാലാണ് സംസ്ഥാനത്ത് 4 വർഷക്കാലം കൊണ്ട് പൂർത്തീകരിക്കുന്ന ഡിജിറ്റൽ റീ സർവ്വെ നടപടികൾക്ക് സർക്കാർ തുടക്കം കുറിക്കുന്നത്.807.98 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നല്കി.ആദ്യ ഘട്ടത്തിനായി 339.438 കോടി രൂപയുടെ ഭരണാനുമതി നല്കിയിട്ടുണ്ട്.ഡിജിറ്റൽ റീ സർവ്വെ പൂർത്തീകരിക്കുന്നതോടെ ഇത്തരം ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതാണ്.ഡിജിറ്റൽ റീ സർവ്വെ പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടത്തിൽ തെരെഞ്ഞെടുത്തിട്ടുള്ള 200 വില്ലേജുകളിൽ കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം വില്ലേജിനേയും,രണ്ടാം ഘട്ടത്തിൽ കോതമംഗലം,വാരപ്പെട്ടി വില്ലേജുകളെ ഉൾപ്പെടുത്തിയിട്ടുള്ളതാണ്.

ഒന്നാം ഘട്ടത്തിൽ ഉൾപ്പടുത്തിയിട്ടുള്ള പല്ലാരിമംഗലം വില്ലേജിന്റെ പ്രാരംഭ ഘട്ടത്തിലെ റെക്കോഡുകൾ കളക്ഷനുമായി ബന്ധപ്പെട്ട metadata യും,സ്കാനിങ്ങ് ജോലികൾ പൂർത്തി ആയിട്ടുള്ളതാണ്.ഡിജിറ്റൽ റീ സർവ്വെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കോതമംഗലം,വാരപ്പെട്ടി വില്ലേജുകളെ ഉൾപ്പെടുത്തിയിടുണ്ട്.ഡിജിറ്റൽ സർവ്വെയുടെ തുടർന്നുള്ള ഘട്ടങ്ങളിൽ കോതമംഗലം താലൂക്കിൽ നിന്നും കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തി റീ സർവ്വെ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ആന്റണി ജോൺ എം എൽ എ യെ നിയമ സഭയിൽ അറിയിച്ചു.

You May Also Like

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

error: Content is protected !!