കോതമംഗലം : വാരപ്പെട്ടി ഇഞ്ചൂര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പുനര്‍ നിര്‍മ്മാണ ശിലാസ്ഥാപനം മുന്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. വാരപ്പെട്ടി കണ്ണാപ്പിള്ളിയില്‍ കുടുബം സൗജന്യമായി നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്ത് 1951 നിര്‍മ്മിച്ച മുസ്ലിം പള്ളിയാണ് പുനര്‍നിര്‍ക്കപ്പെടുന്നത്. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍, മസ്ജിദ് നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ നജീബ് പുന്നേക്കോട്ടയില്‍, സെക്രട്ടറി മുഹമ്മത് ബഷീര്‍ പുതുക്കാട്ട്,മസ്ജിദ് ഇമാം മജീദ് ഫൈസി, ജമാഅത്ത് പ്രസിഡന്റ് ഹാരീസ് കണ്ണാപിള്ളി, മുഹമ്മത് ബഷീര്‍ പാലക്കാടന്‍, പരീത് മങ്ങാട്ട്, ഷംജല്‍ പുന്നേക്കോട്ടയില്‍, ഷിഹാബ് കണ്ണാപിളളിയില്‍ , അബ്ദുല്‍ ജബ്ബാര്‍ പള്ളി താഴത്ത്, നജൂബ് കണ്ണാപിളളി , പഞ്ചായത്ത് അംഗം കെ കെ ഹുസൈന്‍, ഇബ്രാഹിം കവല, പി.കെ. മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)