കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ വർഷങ്ങളായി തരിശായി കിടന്ന കരിങ്ങാട്ട് പാടം കതിരണിയാനൊരുങ്ങുന്നു. വിത്തിടൽ ഉദ്ഘാടനം കോതമംഗലം എം.എൽ.എ. ആൻ്റണി ജോൺ നിർവ്വഹിച്ചു.പഞ്ചായത്ത് ജനകീയാസൂത്രണം 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,40,000 രൂപ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോതമംഗലം അഗ്രോ സർവ്വീസ് സെൻ്ററാണ് കൃഷി ഏറ്റെടുത്തു നടത്തുന്നത്. 16 പേരുടെ ഉടമസ്ഥതയിലുള്ള വർഷങ്ങളോളം തരിശായ ഇഞ്ചൂർ കരിങ്ങാട്ട് പാടശേഖര സമിതിയുടെ എട്ട് ഏക്കർ സ്ഥലത്താണ് കൃഷി. പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻ്റ് ബിന്ദു ശശി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, മെമ്പർമാരായ എം എസ് ബെന്നി,ബേസിൽ യോഹന്നാൻ, പി.എം സെയ്ത്, ദിവ്യാസാലി, പ്രിയ സന്തോഷ്, ശ്രീകല സി,ദീപാ ഷാജു, ഷജി ബെസി, ഏഞ്ചൽ റാണി, കൃഷി ഓഫീസർ കെ.എസ് സണ്ണി, ബിൻസി ജോൺ, ആബിത ഒ.എം, പാടശേഖര സമിതി അംഗങ്ങളായ ഡൊമനിക് സാവിയോ,സെബാസ്റ്റ്യൻ കരിങ്ങാട്ടിൽ എന്നിവർ പങ്കെടുത്തു.