കോതമംഗലം : സക്ഷമയുടെ ആഭിമുഖ്യത്തിൽ മുച്ചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ഭിന്നശേഷിയുള്ളവർക്ക് ഫുഡ് കിറ്റ് വിതരണം നടത്തി. കോതമംഗലം വടാട്ടുപാറ മേഖലയിലുള്ള ശാരീരിക വൈകല്യമുള്ള 30 ഓളം പേർക്കാണ് സക്ഷമയുടെ സ്കാൻ ( സക്ഷമ കൊവിഡ് ആക്ഷൻ നെറ്റ്വർക്ക് ) പദ്ധതിയിൽപ്പെടുത്തി മുട്ട, ബ്രെഡ്, പയർ വർഗ്ഗങ്ങൾ തുടങ്ങിയ പോഷകാഹാരങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തിയത്.
ഭൂതത്താൻകെട്ടിൽ വച്ച് നടന്ന പരിപാടിയിൽ സക്ഷമ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ശ്രീ വി വി പ്രദീപ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ടി എം കൃഷ്ണകുമാർ, സംസ്ഥാന സമിതി അംഗം ശ്രീ എടത്തല പ്രദീപ്, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീ രാം കുമാർ, ജില്ലാ ജോയിൻ സെക്രട്ടറി ശ്രീ സുധീർ. കോതമംഗലം ഖണ്ഡ് സമ്പർക്ക പ്രമുഖ് ശ്രീ C M ദിനൂപ്, വീൽചെയർ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ശ്രീ അനിൽ, ശ്രീ ജോതിഷ് തുടങ്ങിയവർ നേതൃത്വം നൽകി.